കേരളം

kerala

ETV Bharat / state

ഒരു കോടിയും 300 പവനും മോഷണം പോയി; കണ്ണൂരില്‍ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച - MASSIVE ROBBERY AT KANNUR

കവർച്ച നടന്നത് കുടുംബം യാത്ര പോയിരുന്ന സമയത്ത്. മൂന്നംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് സൂചന.

വളപട്ടണത്ത് വൻ കവർച്ച  വ്യാപാരിയുടെ വീട്ടില്‍ മോഷണം  KANNUR VALAPATTANAM ROBBERY  BUSINESSMAN HOUSE ROBBERY KANNUR
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 25, 2024, 8:57 AM IST

Updated : Nov 25, 2024, 5:06 PM IST

കണ്ണൂർ: വിവാഹാഘോഷം കഴിഞ്ഞെത്തിയ അഷറഫ് കണ്ട കാഴ്‌ച നെഞ്ച് തകർക്കുന്നതായിരിന്നു. വീട്ടിലെ അലമാരകൾ മുഴുവൻ പൂട്ട് പൊളിച്ച് തുറന്ന നിലയിൽ. സിസിടിവി തിരിച്ചുവെച്ചിരിക്കുന്നു. കണ്ണൂർ വളപട്ടണത്താണ് വ്യാപാരിയുടെ വീട്ടില്‍ വൻ കവർച്ച നടന്നത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (നവംബര്‍ 19) കെ പി അഷറഫ്‌ കുടുംബ സമേതം മധുരയിലേക്ക് വിവാഹത്തിനായി പോയത്.

ഇന്നലെ (നവംബര്‍ 24) രാത്രിയോടെ വീട്ടിൽ എത്തിയപ്പോഴാണ് തന്‍റെ വലിയ സമ്പാദ്യം മുഴുവൻ കവർച്ചക്കാർ കൊണ്ടുപോതായി അറിയുന്നത്. അലമാരകളിലായി സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണം ഉൾപ്പടെ 300 പവനും ഒരു കോടി രൂപയും മോഷണം പോയതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കണ്ണൂരിലെ പ്രമുഖ അരി വ്യാപാരിയും അഷ്റഫ് ട്രേഡേഴ്‌സ് മുതലാളിയുമാണ് കെ പി അഷ്റഫ്. വ്യവസായ ആവശ്യങ്ങള്‍ക്കാണ് ഇത്രയധികം പണം വീട്ടില്‍ സൂക്ഷിതെന്നാണ് അഷ്‌റഫ് പൊലീസിന് നല്‍കിയ മൊഴി എന്നാണ് വിവരം. മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള വീട്ടിലാണ് മോഷണം നടന്നത്.

Massive robbery at Valapattanam (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. വീടിനകത്തെ സിസിടിവി തിരിച്ചുവെച്ച നിലയിലായിരുന്നു. എന്നാല്‍ മതിൽ കെട്ടിന് പുറത്തേക്കുള്ള സിസിടിവി ദൃശ്യത്തിൽ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അടുക്കള ഭാഗത്തെ ജനലിന്‍റെ ഗ്രില്ല് മുറിച്ച് മാറ്റിയാണ് മോഷ്‌ടാക്കള്‍ വീടിനുള്ളില്‍ കടന്നത് എന്നാണ് വ്യക്തമാകുന്നത്.

ഏത് ദിവസമാണ് മോഷണം നടന്നതെന്ന് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. വീടിനെക്കുറിച്ചും വ്യാപാരിയെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കവർച്ചക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

Also Read:അര്‍ദ്ധരാത്രിയില്‍ എസ്‌ബിഐയില്‍ നിന്ന് കവര്‍ന്നത് പതിനഞ്ച് കോടി രൂപയുടെ സ്വര്‍ണം

Last Updated : Nov 25, 2024, 5:06 PM IST

ABOUT THE AUTHOR

...view details