കേരളം

kerala

ETV Bharat / state

വീട്ടുജോലിക്ക് നിന്ന നേപ്പാളികൾ 40 പവനും വെള്ളി പാത്രങ്ങളുമായി കടന്നു; 30 ലക്ഷത്തിന്‍റെ നഷ്‌ടം - ROBBERY IN CHEEMENI KASARAGOD

എഞ്ചിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് കവർച്ച.

KASARAGOD ROBBERY  NEPAL NATIVES STOLEN GOLD  കാസർകോട് മോഷണം  ROBBERY IN HOUSE
ചാക്കരഷാഹി, ഇഷ ചൗധരി (ETV Bharat)

By ETV Bharat Kerala Team

Published : Feb 4, 2025, 5:09 PM IST

കാസർകോട്:ചീമേനിയിലെ വീട്ടിൽ വൻ കവർച്ച. വീട്ടിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശികൾ വീടിൻ്റെ വാതിൽ തകർത്ത ശേഷം 40 പവൻ സ്വർണാഭരണങ്ങളും നാല് കിലോ വെള്ളി പാത്രങ്ങളും കവർന്നു. ചീമേനി നിടുംബയിലെ എൻ മുകേഷിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്.

സംഭവത്തിൽ നേപ്പാൾ സ്വദേശികളായ ചാക്കരഷാഹി, ഇഷ ചൗധരി അഗർവാൾ എന്നിവർക്കെതിരെ ചീമേനി പൊലീസ് കേസെടുത്ത് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. എഞ്ചിനീയറായ മുകേഷും കുടുംബവും കണ്ണൂരിൽ പോയി തിരിച്ച് വരുന്നതിനിടെയാണ് കവർച്ച.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പ്രതികൾ കുറച്ചുനാളായി ഈ വീട്ടിലെ ജോലിക്കാരായിരുന്നു. കിടപ്പുമുറിയിൽ കടന്ന പ്രതികൾ ഷെൽൽഫിൽ സൂക്ഷിച്ച ആഭരണങ്ങൾ കവരുകയായിരുന്നു. സ്യൂട്ട് കെയ്‌സ് പൊളിച്ച നിലയിലാണ്. 30 ലക്ഷം രൂപയുടെ നഷ്‌ടമുണ്ട്. ഊർജിതമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതികളുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

Also Read:'ആർഎസ്എസ്എസ് - ബിജെപിയെല്ലാം കേരളത്തിന് എതിര്'; ജോർജ് കുര്യന് മറുപടിയുമായി എം വി ഗോവിന്ദൻ

ABOUT THE AUTHOR

...view details