കേരളം

kerala

ETV Bharat / state

മാസപ്പടി വിവാദം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ് - HC sends notice to pinarayi vijayan - HC SENDS NOTICE TO PINARAYI VIJAYAN

മാസപ്പടി വിവാദത്തില്‍ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടന്‍ നല്‍കിയ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി നടപടി.

MASAPPADI CASE  മാസപ്പടി വിവാദം  MATHEW KUZHALNADAN  ഹൈക്കോടതി നോട്ടീസ്
High court sends notice to CM pinarayi vijayan and Veena vijayan in according with masappadi case (ETV Bharat)

By ETV Bharat Kerala Team

Published : Jun 18, 2024, 12:10 PM IST

എറണാകുളം: സിഎംആർഎൽ - എക്‌സാലോജിക് മാസപ്പടി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ, സിഎംആർഎൽ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടിസ് അയച്ച് ഹൈക്കോടതി. ജസ്റ്റിസ് കെ ബാബുവിൻ്റേതാണ് നടപടി.

സർക്കാരിനെ കക്ഷി ചേർക്കാതെയാണ് കുഴൽ നാടൻ്റെ ഹർജിയെന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഇന്നും കോടതിയിൽ ആവർത്തിച്ചു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കെതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ റിവിഷൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കുഴൽ നാടൻ്റെ ഹർജിയിൽ സർക്കാരിനെ കക്ഷിയാക്കിയിട്ടില്ല. അതിനു പിന്നിലെ താൽപ്പര്യമെന്തെന്ന് അറിയാമെന്ന് കഴിഞ്ഞയാഴ്ച്ചയും ഹർജി പരിഗണിക്കവെ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നാണ് സർക്കാരിൻ്റെ നിലപാട് .

അതേസമയം താൻ നൽകിയ തെളിവുകൾ വിശദമായി പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടത്. കൂടാതെ മുഖ്യമന്ത്രിയ്‌ക്കെതിരെ ആരോപണമുന്നയിച്ചതുകൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ വാദമുന്നയിച്ചിരുന്നു. പരാതി വീണ്ടും പുതിയതായി പരിഗണിക്കാനുത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍, മകൾ വീണ, സിഎംആർഎൽ, എക്‌സാലോജിക് എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുഴൽ നാടൻ നൽകിയ ഹർജി ഇക്കഴിഞ്ഞ മെയ് ആറിന് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്നു വ്യക്തമാക്കിയായിരുന്നു ഹർജി വിജിലൻസ് കോടതി തള്ളിയത്.

Also Read:'വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പാർട്ടി തീരുമാനിക്കും; പാർലമെന്‍റിൽ കൂടുതൽ സ്‌ത്രീ പ്രാതിനിധ്യം വേണമെന്ന് ആനി രാജ

ABOUT THE AUTHOR

...view details