പത്തനംതിട്ട: ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്തനാസിയസ് യോഹാൻ ഒന്നാമൻ മെത്രാപ്പൊലീത്തക്ക് അന്തിമോപചാരം അർപ്പിച്ച് ആയിരങ്ങൾ. സംസ്‌കാര ചടങ്ങുകൾ നാളെ തിരുവല്ലയിൽ നടക്കും.
ഇന്ന് രാവിലെ ഒൻപതിന് തിരുവല്ല നിരണം ബിലീവേഴ്‌സ് കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ച പൊതുദർശനം നാളെ രാവിലെ ഒൻപതുവരെയാണ് ഉള്ളത്. കേരള ഗവർണർ എഎം ആരിഫ് മുഹമ്മദ് ഖാൻ, കേരള സർക്കാരിനുവേണ്ടി മന്ത്രി സജി ചെറിയാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന് വേണ്ടി കേണൽ ബിന്നി, തുടങ്ങി സമൂഹത്തിലെ മത, സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ രംഗങ്ങളിലെ ധാരാളം ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.