തൃശൂർ: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയ ജീവനക്കാരിക്കെതിരെ കേസ്. വലപ്പാട് ശാഖയിലെ അസിസ്റ്റന്‍റ് മാനേജറായ കൊല്ലം സ്വദേശി ധന്യ മോഹനെതിരെയാണ് കേസ്. വ്യാജ ലോണുകള്‍ ഉണ്ടാക്കിയാണ് ധന്യ പണം തട്ടിയത്.
ധനകാര്യ സ്ഥാപനത്തിൽ നിന്നും 20 കോടി തട്ടി; ഒളിവില്‍പ്പോയ ജീവനക്കാരിക്കായി അന്വേഷണം - Manapuram Fraud Case - MANAPURAM FRAUD CASE
മണപ്പുറം ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും കോടികള്‍ തട്ടി ജീവനക്കാരി. അസിസ്റ്റന്‍റ് മാനേജറായ യുവതിക്കെതിരെയാണ് കേസ്. കൊല്ലം സ്വദേശി ധന്യ മോഹനാണ് പണം തട്ടിയത്. കേസിന് പിന്നാലെ ധന്യയും കുടുംബവും ഒളിവില്‍പ്പോയി.
Published : Jul 26, 2024, 3:59 PM IST
ഡിജിറ്റൽ പേഴ്‌സണൽ ലോൺ നല്‍കാനെന്ന വ്യാജേന കുടുംബാംഗങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കിയ ധന്യ അതിലേക്കാണ് പണം ട്രാന്‍സ്‌ഫര്‍ ചെയ്‌തത്. 18 വർഷത്തോളമായി സ്ഥാപനത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു ധന്യ. സംഭവത്തിൽ വലപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ഒളിവിൽ പോയ ധന്യയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി.
Also Read:വാഹനങ്ങള്‍ക്ക് വ്യാജ ഇൻഷുറൻസ് രേഖ ചമച്ച് തട്ടിപ്പ്; യുവാവ് അറസ്റ്റില്‍