വയനാട് :മാനന്തവാടി നഗരത്തില്‍ ഭീതി വിതച്ച് നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടിയേക്കും. നഗരത്തിന്‍റെ ഭൂമിശാസ്ത്രപരമായ ഘടന അനുസരിച്ച് തിരികെ വനത്തിലേക്ക് തുരത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ആനയെ മയക്കുവെടിവയ്ക്കാനാണ് വനം വകുപ്പ് തീരുമാനം. എന്നാല്‍, മയക്കുവെടിവയ്ക്കാനുള്ള അനുമതിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്.
വനത്തിലേക്ക് തുരത്താനാകില്ല, മാനന്തവാടിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാന്‍ വനം വകുപ്പ് - Minister AK Saseendran
മാനന്തവാടി നഗരത്തില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടിയേക്കും
Published : Feb 2, 2024, 11:59 AM IST
നടപടി ക്രമങ്ങള്‍ പാലിച്ച് ഉത്തരവ് ഇറങ്ങിയാലുടന്‍ ആനയെ വെടിവയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് വനം വകുപ്പ്. വിഷയത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ടതായും നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ മാനന്തവാടി താഴയങ്ങാടി റോഡിന് താഴ് ഭാഗത്തെ ചതുപ്പിലാണ് കാട്ടാനയുള്ളത്.
റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയത്. കർണാടക നാഗർഹോള ദേശീയ ഉദ്യാനത്തിൽ (Nagarahole National Park) നിന്നുമുള്ള ആനയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിയതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കാട്ടാനയുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.