കേരളം

kerala

ETV Bharat / state

പശുക്കിടാവിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങി; മുന്നില്‍ കണ്ടത് ഉഗ്രവിഷമുള്ള പാമ്പിനെ, ഒടുക്കം യുവാവിന് രക്ഷകരായി ഫയര്‍ഫോഴ്‌സ്‌ - YOUNG MAN AND CALF STUCK IN WELL

മുക്കത്ത് കിണറ്റില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി. പശുക്കിടാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പാമ്പിനെ കണ്ടതോടെയാണ് യുവാവ് കിണറ്റിലകപ്പെട്ടത്. ഫയര്‍ ഫോഴ്‌സെത്തി പശുക്കിടാവിനെയും യുവാവിനെയും പുറത്തെത്തിച്ചു.

MAN STUCK IN WELL AT THEKKUMKUTTI  YOUNG MAN AND CALF STUCK IN WELL  യുവാവ് കിണറ്റിൽ കുടുങ്ങി  കിണറ്റില്‍ വീണ യുവാവ് രക്ഷപ്പെട്ടു
Rescue Operation (ETV Bharat)

By ETV Bharat Kerala Team

Published : Oct 14, 2024, 3:41 PM IST

കോഴിക്കോട്: കിണറ്റിൽ വീണ പശുക്കിടാവിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവും കിണറ്റിൽ കുടുങ്ങി. മുക്കം കാരശ്ശേരി തെക്കും കുറ്റിയിലാണ് സംഭവം. തെക്കുംകുറ്റി സ്വദേശി പ്രിൻസാണ് കിണറ്റിൽ കുടുങ്ങിയത്.

ഇന്ന് (ഒക്‌ടോബര്‍ 14) രാവിലെയാണ് തെക്കുംകുറ്റിയിലെ കിണറ്റില്‍ പശുക്കിടാവ് വീണത്. വിവരം അറിഞ്ഞ പ്രിന്‍സ് രക്ഷപ്പെടുത്താനായി കിണറ്റിലിറങ്ങി. എന്നാല്‍ കിണറ്റിലേക്ക് ഇറങ്ങിയതോടെ മുന്നില്‍ കണ്ടതാകട്ടെ വലിയൊരു വിഷപ്പാമ്പ്. ഇതോടെ ഭയപ്പെട്ട യുവാവിന് തിരികെ കയറാനായില്ല.

യുവാവിനെ കരയ്‌ക്ക് കയറ്റുന്ന ദൃശ്യം. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഒടുക്കം വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം ഫയർ ഫോഴ്‌സ് സംഘമാണ് പശുവിനെയും പ്രിൻസിനേയും റെസ്ക്യുനെറ്റ് ഉപയോഗിച്ച് കരയ്ക്ക് എത്തിച്ചത്. അതേസമയം പാമ്പിനെ കണ്ടെത്താനായില്ല. പാമ്പ് കിണറ്റിലെ മാളത്തില്‍ കയറിയിരിക്കാമെന്ന നിഗമനത്തിലാണ് ഫയർഫോഴ്‌സ്.

Also Read:ഒടുക്കം ശ്രമം വിജയിച്ചു; കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ചു: വീഡിയോ

ABOUT THE AUTHOR

...view details