കേരളം

kerala

ETV Bharat / state

വിവാഹത്തില്‍ നിന്ന് പിന്മാറി; പ്രതിശ്രുത വധുവിന്‍റെ വീടിന് നേരെ വെടിയുതിര്‍ത്ത് വരന്‍ - Man opens fire at fiancees house - MAN OPENS FIRE AT FIANCEES HOUSE

വിവാഹത്തിൽ നിന്ന് പിന്മാറിയതിൻ്റെ പേരിൽ പ്രതിശ്രുത വധുവിൻ്റെ വീടിന് നേരെ യുവാവ് വെടിയുതിര്‍ത്തു.

വധുവിൻ്റെ വീടിന് നേരെ വെടിവെയ്‌പ്പ്  മലപ്പുറത്ത് വെടിവെയ്‌പ്പ്  FIRING SHOTS USING AN AIR GUN  MAN ARRESTED FOR FIRING SHOTS
Representative image (ETV Bharat)

By PTI

Published : Jun 26, 2024, 4:18 PM IST

മലപ്പുറം : വിവാഹം മുടങ്ങിയതിന്‍റെ പേരില്‍ പ്രതിശ്രുത വധുവിൻ്റെ വീടിന് നേരെ വെടിവയ്‌പ്പ്. ചൊവ്വാഴ്‌ച രാത്രി മലപ്പുറം കോട്ടക്കലിലാണ് സംഭവം. പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന അബു താഹിറാണ് വീടിന് നേര്‍ക്ക് വെടിയുതിര്‍ത്തത്.

ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുകാർ നിശ്ചയിച്ചിരുന്ന വിവാഹം യുവതി വേണ്ടെന്നു വച്ചതാണ് വെടിവയ്പ്പിന് കാരണം. യുവതിയുടെ വസതിക്ക് നേരെ എയർ ഗൺ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിർത്തത്.

ALSO READ:പിതാവിൻ്റെ അശ്രദ്ധ: നിർത്തിയിട്ട കാറിൽ മൂന്ന് വയസ്സുകാരൻ കുടുങ്ങിയത് മണിക്കൂറുകൾ

ABOUT THE AUTHOR

...view details