ഇടുക്കി : മൂന്നാർ ദേവികുളം സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. ദേവികുളം സ്വദേശികളായ ബേബി, മുരുകന്‍ ദമ്പതികളുടെ മകന്‍ 24 കാരനായ സതീഷ് കുമാറിനെയാണ് അഞ്ച് ദിവസം മുന്‍പ് കാണാതായത്.
മൂന്നാർ സ്വദേശിയെ കാണാനില്ലെന്ന് പരാതി; അഞ്ച് ദിവസം മുന്‍പ് വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു - man missing in idukki - MAN MISSING IN IDUKKI
ഇടുക്കിയില്‍ യുവാവിനെ കാണാതായി. 24 കാരനായ സതീഷ് കുമാറിനെയാണ് കാണാതായത്.
Published : Jun 12, 2024, 8:11 AM IST
കഴിഞ്ഞ ശനിയാഴ്‌ച രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ യുവാവ് പിന്നീട് വീട്ടില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ബന്ധുവീടുകളിലും മറ്റും സതീഷ് കുമാറിനായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാവിനെ കണ്ടെത്താന്‍ പൊലീസിന്‍റെയും സൈബര്‍സെല്ലിന്‍റെയും ഇടപെടല്‍ ഉണ്ടാകണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.
Also Read:മൂന്ന് വയസുകാരിയുടെ തിരോധാനം; മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തല്‍: അന്വേഷണം വേണമെന്ന് നാട്ടുകാര്‍