കേരളം

kerala

ETV Bharat / state

അനുജനെ ജ്യേഷ്‌ഠന്‍ വെടിവച്ച് കൊന്ന സംഭവം; തോക്കിന്‍റെ ഉടമസ്ഥനായ അയല്‍വാസിയെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് - Man Kills His Brother

മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്‌ഠന്‍ അനുജനെ വെടിവച്ചു കൊലപ്പെടുത്തിയത് അയൽവാസിയുടെ നാടൻ തോക്ക് ഉപയോഗിച്ച്. തോക്കിന് ലൈസന്‍സുണ്ടെങ്കിലും അയല്‍വാസിയെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ്.

gun attack follow up  മദ്യപാനത്തിനിടയിൽ തർക്കം  Man Kills His Brother  കാസർകോട് കൊലപാതകം
Man Kills His Brother In Kasarkode

By ETV Bharat Kerala Team

Published : Mar 4, 2024, 4:59 PM IST

Updated : Mar 4, 2024, 5:38 PM IST

കാസർകോട്: കുറ്റിക്കോലിൽ മദ്യലഹരിയിൽ ജ്യേഷ്‌ഠന്‍ അനുജനെ വെടിവെച്ച് കൊലപ്പെടുത്തിയത് അയൽവാസിയുടെ നാടൻ തോക്ക് ഉപയോഗിച്ച്. കൊല്ലപ്പെട്ട അശോകനും ഭാര്യയ്ക്കുമൊപ്പം കുടുംബവീട്ടിലാണ് പ്രതിയായ ബാലകൃഷ്‌ണൻ താമസിച്ചിരുന്നത്.

ഞായറാഴ്‌ച വൈകിട്ട് മദ്യപാനത്തിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. ഇതിനിടയിൽ അശോകൻ ബാലകൃഷ്‌ണനെ കല്ലുകൊണ്ട് ആക്രമിച്ചു. പിന്നാലെ രാത്രിയിൽ തോക്കുമായി എത്തിയ ബാലകൃഷ്‌ണൻ അശോകനെ വെടിവെക്കുകയായിരുന്നു.

കാലിന്‍റെ മുട്ടിനു മുകളിൽ വെടിയേറ്റ അശോകൻ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ രക്തം വാർന്ന് മരിച്ചു. ബാലകൃഷ്‌ണൻ ജോലി ചെയ്യുന്ന വീട്ടിൽ നിന്നാണ് നാടൻ തോക്ക് സംഘടിപ്പിച്ചത്. ഈ തോക്കിന് ലൈസൻസുണ്ട്. എന്നാൽ അയൽവാസിയായ തോക്കുടമയേയും പ്രതി ചേർക്കാനാണ് പൊലീസിന്‍റെ തീരുമാനം.

കുറ്റിക്കോൽ നൂഞ്ഞങ്ങാനം സ്വദേശിയാണ് കൊല്ലപ്പെട്ട അശോകൻ. ബാലകൃഷ്‌ണനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Last Updated : Mar 4, 2024, 5:38 PM IST

ABOUT THE AUTHOR

...view details