പത്തനംതിട്ട:കാപ്പാ കേസ് പ്രതിക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നയാളെ കഞ്ചാവുമായി പിടികൂടി എക്‌സൈസ് സംഘം. പത്തനംതിട്ട മൈലാടുംപാറ സ്വദേശി യദു കൃഷ്‌ണനാണ് എക്‌സൈസ് പിടിയിലായത്. ഇയാളില്‍ നിന്നും രണ്ട് ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്‌ണനും സിപിഎമ്മില്‍ ചേര്‍ന്നത്.
62 പേര്‍ ഇവര്‍ക്കൊപ്പം സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്‌റ്റ് ചെയ്‌ത് റിമാന്‍റിലാക്കിയത്.