മലപ്പുറം :ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് പൂച്ചയെ ഭക്ഷിച്ച് യുവാവ്. മലപ്പുറം കുറ്റിപ്പുറത്താണ് അസാധാരണമായ സംഭവം (Man eats cat in Malappuram). പട്ടിണി മൂലമാണ് താന്‍ പൂച്ചയെ ഭക്ഷിച്ചത് എന്നായിരുന്നു യുവാവിന്‍റെ മറുപടി. ഇയാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി സൂചനയുണ്ട്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മാംസാവശിഷ്‌ടം യുവാവിന്‍റെ കയ്യില്‍ നിന്ന് പിടിച്ചെടുക്കുകയും ഭക്ഷണം വാങ്ങി നല്‍കുകയുമായിരുന്നു. ഇന്നലെ (ഫെബ്രുവരി 3) വൈകിട്ട് അഞ്ചുമണിയോടെയാണ് കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡില്‍ ഈ സംഭവമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന യുവാവിന്‍റെ അടുത്തുചെന്നവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടുകയായിരുന്നു.