ETV Bharat / bharat

ജനുവരി 31ന് ബജറ്റ് സമ്മേളനത്തിന് തുടക്കമാകും; ആകെ 27 സിറ്റിങ്ങുകൾ - BUDGET SESSION TO BEGIN ON JAN 31

രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.

BUDGET SESSION 2025  NIRMALA SITHARAMAN  കേന്ദ്ര ബജറ്റ് സമ്മേളനം 2025  PRESIDENT DROUPADI MURMU
Parliament (Sansad.in)
author img

By ETV Bharat Kerala Team

Published : Jan 28, 2025, 4:55 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ പൊതു ബജറ്റ് 2025 അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയില്‍ രണ്ട് ദിവസം അനുവദിച്ചു. ഫെബ്രുവരി മൂന്നിനും നാലിനുമാകും ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുക. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ മൂന്ന് ദിവസം അനുവദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായി നടക്കും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബജറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മാർച്ച് 10 മുതൽ വീണ്ടും യോഗം ചേരും.

ഏപ്രിൽ 4ന് ബജറ്റ് സമ്മേളനം അവസാനിക്കും. കേന്ദ്ര ബജറ്റ് സമ്മേളനത്തില്‍ ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും. 2025 ലെ ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് പാർലമെന്‍റിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ പാർലമെന്‍ററി കാര്യമന്ത്രി കിരൺ റിജിജു വ്യാഴാഴ്‌ച വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്.

Read Also: ബജറ്റ് സമ്മേളനത്തില്‍ എന്‍ഡിഎയെ ഇന്ത്യാ സഖ്യം സംയുക്തമായി നേരിടുമെന്ന് കോണ്‍ഗ്രസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.