കേരളം

kerala

ETV Bharat / state

നെടുമങ്ങാട് ബൈക്ക് തെന്നിവീണ് അപകടം; യുവാവ് മരിച്ചു - Man Died In Bike Accident - MAN DIED IN BIKE ACCIDENT

ബൈക്കിൽ നിന്ന് വീണ് ഏകദേശം അര മണിക്കൂറോളം അപകട സ്ഥലത്ത് കിടന്ന നിധിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്‌ടപ്പെട്ടിരുന്നു.

BIKE ACCIDENT NEDUMANGAD  ACCIDENT AT THIRUVANANTHAPURAM  ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു  ACCIDENT
MAN DIED IN BIKE ACCIDENT (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 10:11 PM IST

തിരുവനന്തപുരം: നെടുമങ്ങാട് നെട്രച്ചിറക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. വെള്ളനാട് ചാങ്ങ കുരിശടി റോഡരികത്ത് വീട്ടിൽ ചോളാ ഫൈനാൻസിൻ കളക്ഷൻ ഏജൻ്റായ നിധിൻ (29) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ നെട്രച്ചിറക്ക് സമീപം ബൈക്ക് തെന്നിവീണ് ഉണ്ടായ അപകടത്തിൽ ആണ് നിധിൻ മരിച്ചതെന്ന് നെടുമങ്ങാട് പൊലീസ് പറഞ്ഞു.

ബൈക്കിൽ നിന്ന് വീണ് ഏകദേശം അര മണിക്കൂറോളം അപകട സ്ഥലത്ത് കിടന്ന നിധിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്‌ടപ്പെട്ടിരുന്നു. ബാലചന്ദ്രൻ നായർ അനില ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ് നിധിൻ.

ഭാര്യ: ഗ്രേഷ്‌മ, മകൾ: ഒന്നര വയസുള്ള ശിവന്യ. മൃതദ്ദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ.

ALSO READ:ആന്ധ്രയിൽ ബസ് വൈദ്യുത തൂണിൽ ഇടിച്ചു 20 യാത്രക്കാർക്ക് പരിക്ക്

ABOUT THE AUTHOR

...view details