കേരളം

kerala

ETV Bharat / state

നെടുമങ്ങാട്ടില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു - NEDUMANGAD DEATH - NEDUMANGAD DEATH

നെടുമങ്ങാട്ടില്‍ കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു, മുന്‍പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്‌

SUICIDE  TRIED TO COMMIT SUICIDE  NEDUMANGAD SUICIDE CASE  SUICIDE DEATH
NEDUMANGAD SUICIDE CASE

By ETV Bharat Kerala Team

Published : Mar 30, 2024, 9:09 PM IST

തിരുവനന്തപുരം: നെടുമങ്ങാട്ടില്‍ സ്വയം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന്‌ സമീപം നുജും എന്നയാളുടെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വിതുര മരുതാമല സിൽക്കി നഗറിൽ വിശാഖം വീട്ടിൽ സ്‌മിതേഷ് (38) ആണ് മരിച്ചത്.

കാട്ടാക്കടയില്‍ ടയർ പഞ്ചർ കട നടത്തുന്ന സ്‌മിതേഷ് ഇന്ന് ഭാര്യയുമായി വഴക്കുണ്ടാക്കിയ ശേഷം വീട്ടിൽ ഇരുന്ന കത്തിയെടുത്ത് സ്വന്തമായി കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നുവെന്ന്‌ പൊലീസ് പറഞ്ഞു. ഇത് കണ്ട സ്‌മിതേഷിൻ്റെ ഭാര്യ അശ്വതി നിലവിളിച്ച് തൊട്ടടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവരുടെ സഹായത്തോടെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്നലെ ഇരുവരും നെടുമങ്ങാട് സിനിമയ്ക്ക് പോയി മടങ്ങി വന്ന ശേഷമാണ് വാക്കേറ്റമുണ്ടായത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വിതുരയിലെ സ്‌മിതേഷിൻ്റെ വീട്ടിലും ആറാം ക്ലാസിൽ പഠിക്കുന്ന മകളെ അശ്വതിയുടെ കാട്ടാക്കടയിലെ വീട്ടിലും കൊണ്ടാക്കിയിരുന്നു.

മൂന്നുമാസം മുമ്പ് 50 പാരാസിറ്റാമോൾ ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളയാളാണ് സ്‌മിതേഷ് എന്നും നെടുമങ്ങാട് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലാണ്‌. അസ്വാഭാവിക മരണത്തിന് കേസെടുത്ത നെടുമങ്ങാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ALSO READ:വിമാനത്താവളത്തിൽ ഡ്യൂട്ടിക്കിടെ സിഐഎസ്എഫ് ജവാൻ സ്വയം വെടിവെച്ച് മരിച്ചു

ABOUT THE AUTHOR

...view details