കേരളം

kerala

ETV Bharat / state

നാലര കിലോ കഞ്ചാവുമായി വെള്ളയിൽ സ്വദേശി പിടിയിൽ - Ganja seized and man arrested

ഒഡിഷയില്‍ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ച്‌ 12 ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നയാളാണ് പിടിയിലായത്

GANJA SEIZED IN KOZHIKODE  കഞ്ചാവ് പിടികൂടി  CANNABIS SEIZED  കോഴിക്കോട് കഞ്ചാവ് വേട്ട
മുഹമ്മദ് റാഫി (Etv Bharat)

By ETV Bharat Kerala Team

Published : Aug 5, 2024, 7:17 AM IST

കോഴിക്കോട്: പാളയത്ത് നാലര കിലോ കഞ്ചാവുമായി വെള്ളയില്‍ സ്വദേശി പിടിയിൽ. നാലുകുടിപ്പറമ്പില്‍ മുഹമ്മദ് റാഫി എന്ന കുട്ടാപ്പുവാണ് (37) പിടിയിലായത്. കോഴിക്കോട് ടൗൺ പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഒഡിഷയില്‍ നിന്ന് ആറുകിലോ വരെ കഞ്ചാവ് ട്രെയിൻ മാർഗം നാട്ടിലെത്തിച്ച്‌ 12 ഗ്രാം വരുന്ന ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.

നേരത്തെ കഞ്ചാവ് വിൽപ്പനയ്ക്കിടെ പിടിയിൽ ആവുകയും ശിക്ഷ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസും ഡൻസാഫും ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. പെരുമണ്ണ കോട്ടായി താഴം വാടക വീട്ടില്‍ താമസിക്കുന്ന പ്രതി പാളയം, ബീച്ച്‌ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

ടൗണ്‍ എസ്ഐ ജയിൻ, എഎസ്ഐ എസ് സജീവൻ സിപിഒമാരായ ബിനില്‍ കുമാർ, വിജീഷ്, പ്രബീഷ് ഒതയോത്ത് സിപിഒമാരായ പ്രസാദ്, ജിതേന്ദ്രൻ, സിറ്റി ഡൻസാഫ് എസ്ഐ മനോജ് എടയിടത്ത്, സുനോജ് കാരയില്‍ സരുണ്‍ കുമാർ, ശ്രീശാന്ത്, ഷിനോജ് മംഗലശ്ശേരി, അതുല്‍, അഭിജിത്ത്, ദിനീഷ്, മഷൂർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Also Read: യുവതിയെ കാറിൽ പിടിച്ചുകയറ്റി ബലമായി കഞ്ചാവ് വലിപ്പിച്ച് അപമാനിച്ചു; കൊടും ക്രിമിനൽ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details