കോഴിക്കോട് :ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയുടെ നാലേകാൽ പവൻ സ്വർണാഭരണം കൈക്കലാക്കിയ യുവാവ് പൊലീസ് പിടിയിൽ. പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക് (31) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്. ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയെ കബളിപ്പിച്ചാണ് ആഭരണം തട്ടിയെടുത്തത്.
അതിനുശേഷം ഇയാൾ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് യുവതിയുടെ പരാതിയിലാണ് ഫറോക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതിയെ കബളിപ്പിച്ച് കൈക്കലാക്കിയ സ്വർണം വിറ്റശേഷം ആ പണം ഉപയോഗിച്ച് തിരൂരങ്ങാടി കേന്ദ്രീകരിച്ചുള്ള ലോഡ്‌ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇയാളുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്
ലോഡ്‌ജിൽ നിന്നും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. ചോദ്യം ചെയ്യലിൽ യുവതിയിൽ നിന്നും കൈക്കലാക്കിയ സ്വർണം ചെട്ടിപ്പടിയിലെ ഒരു സ്വർണക്കടയിൽ വിറ്റതായി പൊലീസിന് വ്യക്തമായി. തുടർന്ന് പൊലീസ് സംഘം ചെട്ടിപ്പടിയിലെ ജ്വല്ലറിയിൽ എത്തി സ്വർണം കണ്ടെടുത്തു. ഫറോക്ക് പൊലീസ് ഇൻസ്പെക്‌ടർ ശ്രീജിത്ത്, എസ് ഐ അനൂപ്, എഎസ്‌ഐ അബ്‌ദുൽ റഹീം, സിപിഒ മാരായ അഷ്റഫ്, സാബു, ജിതിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Also Read: ക്രിസ്‌മസും ന്യൂയറും അടുത്തതോടെ വ്യാപകമായി ലഹരി വില്‍പന; കോഴിക്കോട് 20 ലക്ഷം വില വരുന്ന എംഡിഎംഎയുമായി പിടിയിലായത് 4 പേര്‍