കേരളം

kerala

ETV Bharat / state

ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഭവം; ഒരാള്‍ പിടിയില്‍ - PREGNANT HORSE BEATEN ISSUE - PREGNANT HORSE BEATEN ISSUE

പറമ്പിൽ കെട്ടിയിട്ടിരുന്ന കുതിരയെ കാറിലെത്തിയ അഞ്ചംഗസംഘം തല്ലി ചതക്കുകയായിരുന്നു. ആദ്യം വടികൊണ്ട് അടിച്ചു. തുടർന്ന് മരത്തിനോട് ചേർത്തു കുതിരയെ കയർ കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷവും മർദ്ദിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍

PREGNANT HORSE BEATEN  ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ചു  MAN ARRESTED FOR BEATING HORSE  കൊല്ലത്ത് കുതിരയ്ക്ക് മര്‍ദനം
ഗര്‍ഭിണിയായ കുതിരയെ മര്‍ദിച്ച സംഭവത്തില്‍ പിടിയിലായ അൽ അമീന്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jul 30, 2024, 4:23 PM IST

കൊല്ലം:പള്ളിമുക്ക് തെക്കേ കാവ്ക്ഷേത്ര പരിസരത്ത് അഞ്ചുമാസം ഗർഭമുള്ള ദിയ എന്ന കുതിരയെ മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൊട്ടിയം പറക്കുളം വലിയവിള വീട്ടിൽ അൽ അമീനാണ് ഇരവിപുരം പൊലീസിന്‍റെ പിടിയിലായത്. കുതിരയുടെ ഉടമയായ വടക്കേവിള നെടിയം ഷാനവാസ് നൽകിയ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിലെ മറ്റ് പ്രതികള്‍ ഒളിവിലാണ്.

ജൂലെെ 25ന് വൈകിട്ടായിരുന്നു സംഭവം. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. മര്‍ദിച്ച സംഭവം പുറത്തറിഞ്ഞതോടെ പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു.

തെക്കേക്കാവ് ഭഗവതി ക്ഷേത്രത്തിന് മുന്നിലെ പറമ്പിൽ കെട്ടിയിട്ടിരുന്ന കുതിരയെ കാറിലെത്തിയ അഞ്ചംഗസംഘം തല്ലി ചതക്കുകയായിരുന്നു. ആദ്യം വടികൊണ്ട് അടിച്ചു. തുടർന്ന് മരത്തിനോട് ചേർത്തു കുതിരയെ കയർ കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷവും മർദിച്ചു. ആക്രമണത്തിൽ കുതിരയുടെ മുഖത്തും കാലുകൾക്കും പരിക്കേറ്റു.

കുതിരയെ പരിപാലിക്കുന്നവർ എത്തിയപ്പോൾ കുതിരയെ അവശനിലയിൽ കാണുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് ക്രൂരകൃത്യം കണ്ടത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഒളിവില്‍ പോയവരെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

Also Read:കുതിരയെ വാങ്ങി, യൂട്യൂബ് നോക്കി സവാരി പഠിച്ചു, സ്വന്തമായി കുതിര വണ്ടിയും നിർമിച്ചു; വിജയൻ സൂപ്പറാണ്

ABOUT THE AUTHOR

...view details