കോഴിക്കോട്:ബസ് യാത്രയ്‌ക്കിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്‌റ്റിൽ. മലപ്പുറം കുറുംമ്പ്രം സ്വദേശി പാലാഴി വീട്ടില്‍ മുഹമ്മദാലി (54) ആണ് പിടിയിലായത്. പന്തീരങ്കാവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം.
ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ മധ്യവയസ്‌കൻ പിടിയിൽ - Man Arrest For Molestation Attempt - MAN ARREST FOR MOLESTATION ATTEMPT
ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്‌തു.
![ബസില്‍ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയായ മധ്യവയസ്‌കൻ പിടിയിൽ - Man Arrest For Molestation Attempt MOLESTATION ATTEMPT IN BUS MOLESTATION ATTEMPT ON STUDENT MOLESTATION ATTEMPT CASE KOZHIKODE LATEST NEWS IN MALAYALAM](https://etvbharatimages.akamaized.net/etvbharat/prod-images/24-08-2024/1200-675-22284848-thumbnail-16x9-arrest.jpg)
Accused Muhammadhali (ETV Bharat)
Published : Aug 24, 2024, 5:04 PM IST
കോഴിക്കോട് ടൗണിലുള്ള സ്‌കൂൾ വിട്ട് പന്തീരാങ്കാവിലേക്കുള്ള ബസിൽ മടങ്ങുമ്പോളാണ് വിദ്യാർഥിനി ലൈംഗികാതിക്രമത്തിന് ഇരയായത്. തുടർന്ന് കുട്ടി ബസ് ജീവനക്കാരെയും ബന്ധുക്കളെയും വിവരമറിയിച്ചു. ബസ് ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്‌റ്റഡിയിലെടുത്തു. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read:കോഴിക്കോട് പത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതി പിടിയിൽ