എറണാകുളം :ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നെവിൻ ഡാൽവിൻ മരിച്ച വാര്‍ത്തയാണ് പളളിയില്‍ പ്രാർഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത്. റിട്ട. ഡിവൈഎസ്‌പി ഡാൽവിൻ സുരേഷിന്‍റെയും കാലടി സർവകലാശാലയിലെ പ്രൊഫസര്‍ ലാന്‍സലെറ്റിന്‍റെയും മകനാണ് നെവിൻ ഡാൽവിൻ. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എറണാകുളത്ത് താമസിച്ചുവരികയാണ്.
ഡൽഹി രാജേന്ദ്ര നഗറിലെ റാവൂസ് എന്ന സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററിലായിരുന്നു നെവിൻ പഠിച്ചിരുന്നത്. ഐഎഎസ് പരിശീലനത്തിനോടൊപ്പം നെവിൻ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലില്‍ ഗവേഷണവും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും.
ഡൽഹിയില്‍ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെളളം കയറിയുണ്ടായ അപകടത്തില്‍ തെലങ്കാന, യുപി എന്നിവിടങ്ങളിൽ നിന്നുളള രണ്ട് പെൺകുട്ടികളടക്കം മൂന്ന് പേരാണ് മരിച്ചത്. വെളളം കയറുന്ന സമയത്ത് മൂവരും പരിശീലന കേന്ദ്രത്തിന്‍റെ ബേസ്മെന്‍റിലുളള ലൈബ്രറിയിലായിരുന്നു. ഇവിടേക്ക് പെട്ടെന്ന് വെള്ളം കയറുകയായിരുന്നു. വേഗത്തിൽ ബേസ്മെന്‍റിന്‍റെ പടികൾ കയറിയവർ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.
അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ബേസ്‌മെൻ്റുകളിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കാൻ ഡൽഹി മേയർ ഷെല്ലി ഒബ്‌റോയ് ഉത്തരവിറക്കിയിട്ടുണ്ട്. സംഭവത്തിൽ കനത്ത പ്രതിഷേധവുമായി വിദ്യാർഥികള്‍ രംഗത്തുവന്നിരിക്കുകയാണ്.
Also Read:സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു