കേരളം

kerala

ETV Bharat / state

കാലിഫോര്‍ണിയയിലെ കാറപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം - Malayali Family died at California - MALAYALI FAMILY DIED AT CALIFORNIA

കാര്‍ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

MALAYALI FAMILY DIED IN CALIFORNIA  CAR ACCIDENT AT CALIFORNIA  MALAYALI FAMILY IN US DIED  അമേരിക്ക കാറപകടം പത്തനംതിട്ട
Malayali Family of four members died in car accident at California

By ETV Bharat Kerala Team

Published : Apr 27, 2024, 9:18 PM IST

പത്തനംതിട്ട : അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. രണ്ട് കുട്ടികളടക്കം നാല് പേരാണ് അപകടത്തില്‍ മരിച്ചത്. പത്തനംതിട്ട കൊടുമൺ ചെറുകര തരുൺ ജോർജ്, ഭാര്യ റിൻസി ഇവരുടെ രണ്ട് ആൺ മക്കൾ എന്നിവരാണ് മരിച്ചത്. കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം.

കാലിഫോർണിയ അലമീഡ കൗണ്ടിയിലെ പ്ലസൻ്റൺ നഗരത്തില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്‌റ്റിൽ ഉരസിയ ശേഷം മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചു. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

തരുൺ ജോർജും ഭാര്യയും സൗത്ത് ബേ ടെക് കമ്പനിയിലെ ഉദ്യോഗസ്ഥരാണ്. ചെന്നൈ അണ്ണാനഗർ ഈസ്‌റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് (ജോർജി)-അനിത ദമ്പതികളുടെ മകനാണ് തരുൺ ജോര്‍ജ്.

Also Read :യുഎസിൽ ഇന്ത്യൻ വിദ്യാർഥിയുടെ മരണം; പിന്നില്‍ ബ്ലൂ വെയിൽ ഗെയിമെന്ന്‌ നിഗമനം - Indian Death Link Blue Whale Game

ABOUT THE AUTHOR

...view details