എറണാകുളം: യുവ നടൻ മാത്യു തോമസിന്‍റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് ബന്ധു മരിച്ചു. മാത്യുവിന്‍റെ ബന്ധു ബീന ഡാനിയേല്‍ (61) ആണ് മരിച്ചത്. ബുധനാഴ്‌ച രാവിലെയാണ് സംഭവം. എറണാകുളം ശാസ്‌താംമുഗളിന് സമീപം വച്ച് വാഹനം ഓടയിലേക്ക് മറിയുകയായിരുന്നു.
ഒരു കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം നടന്നത്. പരിപാടി കഴിഞ്ഞ് കുടുംബം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മാത്യുവിന്‍റെ സഹോദരൻ ജോണാണ് കാർ ഓടിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്. ബീന ആശുപത്രിയിൽ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.