മലപ്പുറം:ഊർങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാന അവശനിലയിലായതിനാല്‍ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. അവശനിലയിലുള്ള ആനയെ മയക്കുവെടിവെയ്ക്കുന്നത് പ്രായോഗികമല്ലെന്ന് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി കാർത്തിക് പറഞ്ഞു. ആനയെ പുറത്തെത്തിച്ച ശേഷം സമീപത്തെ കാട്ടിലേയ്ക്ക് വിടാനാണ് നിലവിലെ തീരുമാനം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാളെയും നിരീക്ഷണം തുടരുന്നതായിരിക്കും. എന്നാല്‍ ആനയെ മയക്കുവെടി വെച്ച് കിണറ്റില്‍ നിന്നും കയറ്റി മറ്റൊരു ഉള്‍ക്കാട്ടിലേക്ക് കൊണ്ടുവിടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് നാട്ടുകാരുമായി ചർച്ച തുടരുകയാണെന്ന് ഡിഎഫ്‌ഒ പറഞ്ഞു.
കാട്ടാനയെ കിണറ്റില്‍ നിന്ന് പുറത്തെത്തിക്കുന്നതിനായി എത്തിച്ച മണ്ണു മാന്തി യന്ത്രവും നാട്ടുകാരുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ചർച്ചയില്‍ ധാരണയായതിന് ശേഷം മാത്രം രക്ഷാപ്രവർത്തനം മതിയെന്ന തീരുമാനത്തിലാണ് നാട്ടുകാർ. ഇന്ന് (വ്യാഴാഴ്‌ച) പുലര്‍ച്ചെ ഒരു മണിയോടെ വെറ്റിലപ്പാറ സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്‌ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.
Also Read:അതിരപ്പിള്ളിയിൽ ആനക്കായുള്ള തെരച്ചിൽ ഊർജിതം; ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം