മലപ്പുറം : വളാഞ്ചേരിയിലെ നേർച്ചപ്പെട്ടി കള്ളനെ പിടികൂടി. ഒളികാമറയിൽ കുടുങ്ങിയ കള്ളനെ കണ്ട് അക്ഷരാര്‍ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് പള്ളി ഭാരവാഹികള്‍. സ്ഥിരമായി പള്ളിയില്‍ എത്താറുള്ള എടച്ചലം സ്വദേശി വരിക്കപുലാക്കൽ അബ്‌ദുൽ റസാഖിന് കിട്ടിയത് നല്ല മുട്ടൻ പണിയാണ്.
നേരത്തെ മഖാമിനുള്ളില്‍ കവര്‍ച്ചക്കെത്തിയ കള്ളൻ സിസിടിവി അടിച്ചു തകര്‍ത്തിരുന്നു. ഇതേ തുടര്‍ന്ന് ജാറം കമ്മിറ്റി ഇവിടെ ഒളികാമറ സ്ഥാപിച്ചിരുന്നു. ഇതറിയാതെ എത്തിയ റസാഖ് കാമറയില്‍ കുടുങ്ങുകയായിരുന്നു.
ആര്‍ക്കും സംശയമില്ലാത്ത വിധം കാറില്‍ വന്നിറങ്ങിയ അബ്‌ദുൽ റസാഖ് പരിസരം പരിശോധിച്ച ശേഷം പണി ഒപ്പിക്കുകയായിരുന്നു. പശ തേച്ചകമ്പി അബ്‌ദുൽ റസാഖ് ധരിച്ച ജുബ്ബയുടെ അടിയിൽ ഒളിപ്പിക്കുകയും അവിടെയുണ്ടായിരുന്ന ചാവിയെടുത്ത് കതക് തുറന്ന് മഖാമിൻ്റെ അകത്തേക്ക് പ്രവേശിക്കുകയുമായിരുന്നു.