കേരളം

kerala

ETV Bharat / state

മാഹി തിരുനാള്‍ മഹോത്സവത്തിന് നാളെ കൊടിയിറക്കം; അനുഗ്രഹം തേടിയെത്തിയത് ആയിങ്ങള്‍

ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന തിരുനാളായിരുന്നു ഇത്തവണത്തേത്.

By ETV Bharat Kerala Team

Published : 5 hours ago

MAHE CHURCH THIRUNAL  മാഹി സെന്‍റ് തെരേസാസ് ബസിലിക്ക  മാഹി പള്ളി പെരുന്നാള്‍  മയ്യഴി പള്ളി
Mahe St Teresa's Shrine Basilica (ETV Bharat)

കണ്ണൂര്‍: മാഹി സെന്‍റ് തെരേസാസ് ബസിലിക്ക തിരുനാള്‍ മഹോത്സവത്തിന് നാളെ സമാപനം. ഒക്ടോബര്‍ 5-ന് ആരംഭിച്ച തിരുനാള്‍ മഹോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് എത്തിച്ചേര്‍ന്നത്. ബസിലിക്ക പദവി നേടിയതിന് ശേഷം ആദ്യമായി നടക്കുന്ന മഹോത്സവത്തില്‍ പങ്കാളികളാകാന്‍ കേരളത്തിന് അകത്തും പുറത്തും നിന്നുമുള്ള ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ജാതി മതങ്ങളുടെ അതിര്‍ വരമ്പില്ലാത്ത ആഘോഷമാണ് കഴിഞ്ഞ 21 ദിവസമായി മാഹിയില്‍ നടന്നത്. തിരുനാള്‍ വേളയില്‍ മാത്രം പൊതുദര്‍ശത്തിന് വെക്കുന്ന വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുരൂപം ദര്‍ശിക്കാനും മെഴുകുതിരി തെളിയിച്ച് ഹരാര്‍പ്പണം നടത്താനും വന്‍ ജനാവലിയാണുണ്ടായിരുന്നത്.

ഒക്ടോബര്‍ 15 നായിരുന്നു തിരുനാളിന്‍റെ സുപ്രധാന ചടങ്ങ്. അന്നേ ദിവസം മയ്യഴി പള്ളിയും പരിസരവും ജനസാഗരമായി മാറി. തിരുനാളിന്‍റെ സമാപന ദിവസമായ നാളെ രാവിലെ 10.30ന് കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍ ക്ലാരന്‍സ് പാലിയത്ത് കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും. ഉച്ചയോടെ അമ്മയുടെ തിരുസ്വരൂപം പൊതു വണക്കത്തില്‍ നിന്നും ചടങ്ങുകളോടെ രഹസ്യ അറയിലേക്ക് മാറ്റും.

Also Read:മതേതര മഹോത്സവമായി മാഹി പെരുന്നാൾ; തിരുനാളിന് പിന്നിലെ ചരിത്രമറിയാം

ABOUT THE AUTHOR

...view details