കേരളം

kerala

ETV Bharat / state

വിദ്യാര്‍ത്ഥി സംഘർഷം; അടച്ചിട്ട എറണാകുളം മഹാരാജാസ് കോളജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും - മഹാരാജാസ് കോളേജ്

വൈകുന്നേരം ആറ് മണിക്ക് ശേഷം വിദ്യാർത്ഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കില്ല. നിലവിൽ ആറ് മണിക്ക് ശേഷം കോളജ് ഗേറ്റുകൾ അടയ്ക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് കോളജിൽ തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കുമെന്നും പ്രിൻസിപ്പൽ ഇൻ ചാർജ്ജ് അറിയിച്ചു.

വിദ്യാർത്ഥി സംഘർഷം  Maharajas College reopen  മഹാരാജാസ് കോളേജ്  Principal Shajila informed
Maharajas College will reopen Tmmorrow

By ETV Bharat Kerala Team

Published : Jan 23, 2024, 4:00 PM IST

എറണാകുളം മഹാരാജാസ് കോളേജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും

എറണാകുളം: വിദ്യാർത്ഥി സംഘർത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ച എറണാകുളം മഹാരാജാസ് കോളജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കും. ഇന്ന് (23-01-2024) ചേർന്ന സർവ്വകക്ഷി യോഗത്തിലാണ് കോളജ് തുറക്കാൻ തീരുമാനമായത്. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയിൽ നാളെ മുതൽ ക്‌ളാസ് പുനരാംരംഭിക്കാൻ തീരുമാനമായതായി പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഷജില അറിയിച്ചു (Ernakulam Maharaja's College will reopen from tomorrow).

കോളജിൽ സമാധാനാന്തരീക്ഷം നിലനിർത്താൻ സഹകരിക്കുമെന്ന് വിദ്യാർത്ഥി സംഘടനകൾ ഉറപ്പ് നൽകിയിട്ടുണ്ട്. സെമസ്റ്റർ പരീക്ഷകൾ അടുത്ത സാഹചര്യത്തിൽ ക്‌ളാസുകൾ എത്രയും പെട്ടന്ന് ആരംഭിക്കണമെന്നാണ് വിദ്യാർത്ഥികളും അധ്യാപകരും ആവശ്യപ്പെട്ടത്. അതേസമയം സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി അടുത്ത കുറച്ച് ദിവസങ്ങളിലേക്ക് ക്യാമ്പസിൽ പൊലീസിൻ്റെ സാന്നിധ്യമുണ്ടാകും.

കോളജ് സുരക്ഷയ്ക്കായി 5 സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കാൻ സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. മറുപടി ലഭിക്കുന്നതിനനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിദ്യാർത്ഥികൾക്ക് സമാധാന പരമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കും (Principal-in-charge Shajila informed).

അതേസമയം പൊലീസ് അന്വേഷണത്തോടൊപ്പം കോളജ് നിയമിച്ച അന്വേഷണ സമിതിയുടെ അന്വേഷണവും തുടരും. വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി രണ്ടര മണിക്കൂറോളമാണ് പ്രിൻസിപ്പൽ ഇൻ ചാർജിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയത്. കോളജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായതിന് പിന്നാലെ പ്രിൻസിപ്പൽ ജോയിയെ മഹാരാജാസ് കോളേജിൽ നിന്നും സ്ഥലം മാറ്റിയിരുന്നു.

എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്‌ദുറഹ്മാന് കഴിഞ്ഞ ബുധനാഴ്‌ച രാത്രി പതിനൊന്നര മണിയോടെയാണ് ക്യാമ്പസിൽ വച്ച് കുത്തേറ്റത്. പ്രതികൾ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ വരയുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

നാടക പരിശീലനം കഴിഞ്ഞ് മടങ്ങവെ ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ഫ്രറ്റേണിറ്റി കെഎസ്‌യു പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

എസ്എഫ്ഐ പ്രവർത്തകനു നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഫ്രറ്റേണിറ്റി പ്രവർത്തകനായ ബിലാൽ, കെ.എസ്.യു പ്രവർത്തകനായ അമൽ ടോമി എന്നിവർക്ക് നേരെയും ആക്രമണം നടന്നിരുന്നു. ഇതോടെയായിരുന്നു കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്.

ABOUT THE AUTHOR

...view details