കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് സമരമല്ല സമ്മേളനമാണ് ; പരിഹസിച്ച് എം എം ഹസൻ - budget 2024

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എ മാരും ജന്തർ മന്ദറില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് കേരള സര്‍ക്കാരും സമാന ആവശ്യമുന്നയിച്ച് അതേ വേദിയില്‍ തന്നെ സമരത്തിനെത്തുന്നത്.

യുഡിഎഫ് കൺവീനർ എം എം ഹസൻ  cm Pinarayi Vijayan  strike against central government  budget 2024  protest on Jantar Mantar
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് സമരമല്ല സമ്മേളനമാണെന്ന് എം എം ഹസൻ

By ETV Bharat Kerala Team

Published : Feb 8, 2024, 1:59 PM IST

മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് സമരമല്ല സമ്മേളനമാണെന്ന് എം എം ഹസൻ

തിരുവനന്തപുരം :കേന്ദ്രത്തിനെതിരെയുള്ള സമരം സീരിയസ് ആണെങ്കിൽ കേന്ദ്ര അവഗണനക്കെതിരെയുള്ള നിയമസഭ പ്രമേയത്തിൽ നിന്ന് ഒളിച്ചോടിയതെന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ധൂർത്തും അഴിമതിയും കാരണം വന്ന ധനപ്രതിസന്ധിയുടെ ഉത്തരവാദിത്വം കേന്ദ്രത്തിന് മുകളിലിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്നത് സമരമല്ല സമ്മേളനമാണെന്നും ഹസൻ പരിഹസിച്ചു.

വി എസ് ഭരണ കാലത്ത് അഞ്ചു വർഷത്തിനിടെ സമരം നടന്നിട്ടുണ്ട്. എന്നാൽ പിണറായി വിജയൻ ഏഴ് വർഷത്തിനു ശേഷമാണ് സമരത്തിന് ഇറങ്ങുന്നത്. ഇത് ഇലക്ഷൻ മുന്നിൽക്കണ്ടുള്ള പ്രഹസനം മാത്രമാണെന്നും, നികുതി പിരിവിൽ അടക്കം പരാജയപ്പെട്ട സർക്കാർ ആണിതെന്നും ഹസൻ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര അവഗണനയ്‌ക്കെതിരെ യുഡിഎഫ് എം പിമാർ പാർലമെന്‍റിൽ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ധൂർത്തും അഴിമതിയും നടത്തി സംസ്ഥാനത്ത് ധന പ്രതിസന്ധി കൊണ്ടുവന്ന സർക്കാർ സമരത്തിൽ പങ്കെടുക്കാത്തതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നു. ബിജെപി യോടുള്ള അതേസ്വരത്തിലാണ് പ്രതിപക്ഷത്തോടും പ്രതികരിക്കുന്നതെന്നും ഹസൻ വിമർശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും :സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെ ജന്തർമന്ദറില്‍ (08-02-2024) സമരം നടത്തി. രാവിലെ 11 മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് സമരം. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ മന്ത്രിമാര്‍ ഇടത് എംഎല്‍എമാര്‍, ഇടത് എംപിമാര്‍ എന്നിവരും സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്.

സംസ്ഥാനത്തിന് അര്‍ഹമായ ജിഎസ്‌ടി വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും തക്കതായ റവന്യു കമ്മി ഗ്രാന്‍റ്‌ വെട്ടിക്കുറച്ച് കേന്ദ്ര പൂളില്‍ നിന്നുള്ള നികുതി വിഹിതം മുന്‍ ധനകാര്യ കമ്മീഷനുകളെ അപേക്ഷിച്ച് ഗണ്യമായി കുറച്ചു. ഇത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്വാശ്രയത്വത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ആരോപിച്ചാണ് സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സമരത്തിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്.

കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടകയിലെ മന്ത്രിമാരും ഭരണപക്ഷ എംഎല്‍എ മാരും ജന്തർമന്ദറില്‍ ഇതേ ആവശ്യം ഉന്നയിച്ച് സമരം നടത്തിയതിന്‍റെ തൊട്ടടുത്ത ദിവസമാണ് കേരള സര്‍ക്കാരും സമാന ആവശ്യമുന്നയിച്ച് അതേ വേദിയില്‍ തന്നെ സമരത്തിനെത്തുന്നത്.

ALSO READ : കേന്ദ്രത്തിൻ്റെ നടപടികൾ സഹകരണ ഫെഡറലിസത്തെ ദുർബലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details