കേരളം

kerala

ETV Bharat / state

നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിലേക്ക് ഇടിച്ച് കയറി; ഡ്രൈവര്‍ക്കും സഹായിക്കും ദാരുണാന്ത്യം - lory accident Aluva - LORY ACCIDENT ALUVA

ആന്ധ്രയില്‍ നിന്ന് ചരക്ക് കയറ്റി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. സംഭവം ഇന്ന് പുലര്‍ച്ചെ 1.55ന്.

LORY ACCIDENT ALUVA  ALUVA MUTTOM ANDHRA LORY ACCIDENT  മുട്ടം ലോറി അപകടം  ആന്ധ്ര ലോറി അപകടം ആലുവ
lory accident Aluva

By ETV Bharat Kerala Team

Published : May 2, 2024, 1:29 PM IST

ആലുവയില്‍ ലോറി മെട്രോ തൂണിലിടിച്ച് അപകടം

എറണാകുളം:ആലുവ മുട്ടത്ത് ലോറി മെട്രോ തൂണിലിടിച്ച് രണ്ട് പേർ മരിച്ചു. ആന്ധ്രയിൽ നിന്ന് ആലപ്പുഴയിലേക്ക് ചരക്കുമായി വന്ന ലോറിയാണ് ഇന്ന് പുലർച്ചെ 1.55ന് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയിൽ നിന്നുള്ള മല്ലി, ഹബീബ് ബാഷ എന്നിവരാണ് മരിച്ചത്.

മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്കും അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കുമാണ് മാറ്റിയത്. പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ട് നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തു. 187എൽ മെട്രോ പില്ലറിലേക്കണ് ചരക്കു ലോറി ഇടിച്ചു കയറിയത്.

ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും തൽക്ഷണം മരണപ്പെടുകയായിരുന്നു. ലോറിയിൽ കുടുങ്ങി കിടക്കുകയായിരുന്ന ഇവരെ മുൻഭാഗം വെട്ടി പൊളിച്ചാണ് നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. ഡ്രൈവർമാർ ഉറങ്ങി പോവുകയും വാഹനങ്ങൾ മെട്രോ തൂണുകളിൽ ഇടിച്ച് അപകടം സംഭവിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ആലുവയിലും പരിസര പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Also Read: 'ആദ്യം കയ്‌ച്ചു ഇപ്പോള്‍ മധുരിച്ച് തുടങ്ങി'; ചരിത്ര നേട്ടവുമായി കൊച്ചി മെട്രോ

ABOUT THE AUTHOR

...view details