കേരളം

kerala

ETV Bharat / state

മികച്ച പ്രകടനം, പോരിന് രണ്ട് എംപിമാര്‍; കോഴിക്കോട് ഇത്തവണ ആരെ തുണയ്ക്കും...?

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024; ഇത്തവണ കോഴിക്കോട്ടെ പോരാട്ടം പൊടിപൊടിക്കും.

MK Raghavan MP  Elamaram Kareem MP  UDF  LDF
Loksabha Election 2024; kozhikkode MK Raghavan MP and Elamaram Kareem MP fight

By ETV Bharat Kerala Team

Published : Mar 12, 2024, 2:25 PM IST

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് ഇത്തവണ 'എംപി' പോരാട്ടമാണ്. നിലവിലെ ലോക്‌സഭ എംപി യുഡിഎഫിലെ എം.കെ. രാഘവനെ നേരിടുന്നത് രാജ്യസഭ എംപിയായ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമാണ് (Loksabha Election 2024)

ഹാട്രിക്കടിച്ച് കരുത്തോടെ മുന്നേറുന്ന എം.കെ. രാഘവന് ഒത്ത എതിരാളി തന്നെയാണ് എളമരം കരീം. പാർലമെന്‍റിലെ ഇവരുടെ പ്രകടനങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. 81 ശതമാനമാണ് എം.കെ. രാഘവന്‍റെ ലോക്‌സഭയിലെ ഹാജർ നില. രാജ്യ ശരാശരിയിൽ ഇത് 79 ശതമാനവും സംസ്ഥാന തലത്തിൽ 83 ശതമാനവും ആണ്. 79 ശതമാണ് എളമരം കരീമിന്‍റെ രാജ്യസഭയിലെ ഹാജർ നില.

എം.കെ. രാഘവന്‍ എംപിയുടെ ഹാജർ നില.

Attendance 81 %
National Average 79 %
State Average 83 %

എളമരം കരീം എംപിയുടെ ഹാജർ നില.

Attendance 79 %
National Average 79 %
State Average 78 %

കഴിഞ്ഞ കാലയളവിൽ 54 ചർച്ചകളിലാണ് രാഘവൻ പങ്കുചേർന്നത്. ഇതിൽ ശബരിമലയിലെ തിരക്കും, കോഴിക്കോടിന്‍റെ മെമു ആവശ്യവും, ബേപ്പൂർ തുറമുഖത്തിന്‍റെ വികസവും കേരളത്തിന് 'എയിംസ്' എന്ന ആവശ്യവും ഉയർന്നു വന്നു.

No. of Debates 54
National Average 46.7
State Average 78.5

അതേ സമയം 172 ചർച്ചകളിൽ പങ്കെടുത്ത് വളരെ മികച്ച പ്രകടനമാണ് എളമരം കരീം എംപി രാജ്യസഭയിൽ നടത്തിയത്. ജമ്മു കശ്‌മീർ ധനവിനിയോഗ ബിൽ, രാജ്യത്തെ മിനിമം വേതനം വർധിപ്പിക്കണമെന്ന ആവശ്യം, ഗ്യാസ് സിലിണ്ടറിന്‍റെ വില ഏകീകൃതമാക്കുന്ന വിഷയം, കേരളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹാരം തുടങ്ങി നിരവധി തവണയാണ് എളമരം കരീമിന്‍റെ ശബ്‌ദം സഭയിൽ ഉയർന്നത്.

No. of Debates 172
National Average 113
State Average 270.1

അംഗൻവാടി വർക്കേഴ്‌സിന്‍റെ വെൽഫെയർ ബിൽ, ക്രിമിനൽ നിയമ ഭേദഗതി ബിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിംഗ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ ഭേദഗതി ബിൽ, ആംബുലൻസ് ഡ്രൈവേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബിൽ തുടങ്ങി 11 സ്വകാര്യ ബില്ലുകളാണ് എം.കെ. രാഘവൻ എംപി ലോക്‌സഭയിൽ അവതരിപ്പിച്ചത്.

Private Member's Bills 11
National Average 1.5
State Average 4.

മോട്ടോർ വെഹിക്കിൾസ് ഭേദഗതി ബിൽ, പുതിയ തൊഴിൽ നിയമ നിയമങ്ങൾ റദ്ദാക്കുക, ഇന്ത്യൻ ശിക്ഷ നിയമ ഭേദഗതി എന്നീ 3 സ്വകാര്യ ബില്ലുകളാണ് എളമരം കരീം രാജ്യസഭയിൽ അവതരിപ്പിച്ചത്.

Private Member's Bills 3
National Average 1.4
State Average 4.6

270 ചോദ്യങ്ങളാണ് എം.കെ. രാഘവൻ എംപി സഭയിൽ ഉന്നയിച്ചത്.

No. of Questions 270
National Average 210
State Average 275

എളമരം കരീം എംപി ഉന്നയിച്ചത് 330 ചോദ്യങ്ങളാണ്.

No. of Questions 330
National Average 252.66
State Average 350.82

പാർലമെന്‍റിലെ സുരക്ഷ വീഴ്‌ച ചോദ്യം ചെയ്‌തതിന്‍റെ പേരിൽ ഇരുവരേയും സഭയിൽ നിന്ന് സസ്പെന്‍റ് ചെയ്‌തിരുന്നു. എന്തായാലും മികച്ച പ്രകടനങ്ങൾ കാഴ്‌ചവെച്ച എംപിമാരിൽ ആര് വീണ്ടും പാർലമെന്‍റില്‍ എത്തും എന്നതിൽ കോഴിക്കോട്ടെ പോരാട്ടം ഏറെ ശ്രദ്ധേയമാണ്.

ABOUT THE AUTHOR

...view details