കേരളം

kerala

ETV Bharat / state

ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും ; തീർപ്പാക്കിയത് 3021 കേസുകൾ - JUSTICE CYRIAc JOSEPH RETIRE TODAY - JUSTICE CYRIAC JOSEPH RETIRE TODAY

അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും.

OKAYUKTA JUSTICE CYRIAK JOSEPH  CYRIAK JOSEPH RETIRE TODAY  LOKAYUKTA  THIRUVANANTHAPURAM
Lokayukta Justice Cyriak Joseph Retire Today

By ETV Bharat Kerala Team

Published : Mar 27, 2024, 10:12 AM IST

തിരുവനന്തപുരം :നീണ്ട അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി ലോകായുക്ത ജസ്‌റ്റിസ് സിറിയക് ജോസഫ് ഇന്ന് വിരമിക്കും (Lokayukta Justice Cyriac Joseph Retire Today). സിറിയക് ജോസഫിനോടുള്ള ബഹുമാനാർഥം ഉച്ചക്ക് 12.15ന് ലോകായുക്ത കോടതി ഹാളിൽ ഫുൾ കോർട്ട് റഫറൻസ് നടത്തും. 2087 കേസുകളാണ് കേരള ലോകായുക്തയിൽ സിറിയക് ജോസഫ് ജസ്‌റ്റിസായിരുന്ന കാലത്ത് ഫയൽ ചെയ്യപ്പെട്ടത്.

ഇക്കാലയളവിൽ 3021 കേസുകൾ തീർപ്പാക്കപ്പെട്ടു. സിറിയക് ജോസഫ് ആണ് 1313 കേസുകളിലെ ഉത്തരവ് തയ്യാറാക്കിയത്. 116 കേസുകളിൽ സിറിയക്‌ ഡോസഫ് സെക്ഷൻ 12 പ്രകാരമുള്ള റിപ്പോർട്ട് സർക്കാരിനു നൽകുകയും 99 റിപ്പോർട്ടുകൾ അദ്ദേഹം തയാറാക്കുകയും ചെയ്‌തു. നിലവിൽ 693 കേസുകളാണ് തീർപ്പാക്കുവാനുള്ളത്.

തീർപ്പാക്കിയവയിൽ 2019 മാർച്ചിനു മുൻപ് ഫയൽ ചെയ്‌ത കേസുകളും ഉൾപ്പെടും. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ച് ഇക്കാലയളവിൽ 1344 കേസുകളാണ് തീർപ്പാക്കിയത്. സിറിയക് ജോസഫ് ആയിരിന്നു കെ ടി ജലീലിന്‍റെ മന്ത്രിസ്ഥാനം തെറിക്കാന്‍ ഇടായായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെയാണ് ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന ബില്‍ നിയമസഭ പാസാക്കിയത്.

ABOUT THE AUTHOR

...view details