കോട്ടയം : ലോക്‌സഭ തെരഞ്ഞെടുപ്പിന് രണ്ട് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ് (Lok Sabha Elections BDJS declared candidates). മാവേലിക്കരയില്‍ ബൈജു കലാശാലയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി. ചാലക്കുടിയില്‍ കെ എ ഉണ്ണികൃഷ്‌ണനും മത്സരിക്കുമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.
ലോക്‌സഭ തെരഞ്ഞെടുപ്പ് : 2 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്, അടുത്തത് ഉടനെന്ന് തുഷാര്‍ വെള്ളാപ്പള്ളി - BDJS declared candidate
ബിഡിജെഎസ് ടിക്കറ്റില്‍ മാവേലിക്കരയില്‍ ബൈജു കലാശാല മത്സരിക്കും. ചാലക്കുടിയില്‍ മത്സരിക്കാന്‍ കെ എ ഉണ്ണികൃഷ്‌ണന്‍.
Published : Mar 10, 2024, 11:07 AM IST
ഇടുക്കി, കോട്ടയം സ്ഥാനാര്‍ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസ് സ്ഥാനാര്‍ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിക്കണം എന്നത് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിന്‍റെ തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം സീറ്റില്‍ ആശയക്കുഴപ്പം ഇല്ലെന്നും രണ്ട് ദിവസത്തിനകം മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.