കോഴിക്കോട്: ദുബായിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയ വോട്ടറുടെ പേര് മാറിയതായി പരാതി. വോട്ടർ പട്ടികയിൽ ഫോട്ടോ കൃത്യമാണെങ്കിലും പേര് മാറിയതായാണ് പരാതിപ്പെട്ടത്. ബിസി രാജേന്ദ്രൻ എന്നാണ് വോട്ടറുടെ പേര്. എന്നാൽ പേരിന് പകരം വോട്ടർ പട്ടികയിൽ നൽകിയിരിക്കുന്നത് പ്രജിത് ഏ പി എന്നാണ്. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നിട്ടുണ്ടോ എന്നറിയാൻ കേരള പ്രവാസി അസോസിയേഷൻ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി.
പത്തനംതിട്ടയിൽ കള്ളവോട്ട്:പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലെ ആറന്മുളയിൽ വീട്ടിലെ വോട്ടിനിടയിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നിരുന്നു. മരിച്ച വയോധികയുടെ പേരില്‍ മരുമകൾ വോട്ട് ചെയ്‌തതായി ആയിരുന്നു പരാതി.