പത്തനംതിട്ട:ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 47 വോട്ടിങ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു. 24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ് യൂണിറ്റുകളുമാണ് പുതിയതായി പോളിങ് ബൂത്തുകളിൽ എത്തിച്ചത്.
തിരുവല്ലയിൽ അഞ്ച് വിവി പാറ്റുകളും, നാല് ബാലറ്റ് യൂണിറ്റുകളും, രണ്ട് കൺട്രോൾ യൂണിറ്റുകളും ആറന്മുളയിൽ ആറ് വിവി പാറ്റുകളും, രണ്ട് ബാലറ്റ് യൂണിറ്റുകളും ഏഴ് കൺട്രോൾ യൂണിറ്റുകളുമാണ് മാറ്റിയത്.