കോട്ടയം :ഇരട്ട വോട്ടിൽ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങട്ടെ, അത് അവരുടെ മുന്നണിയുടെയും പാർട്ടിയുടെയും തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പൗരത്വ ഭേദഗതി വിഷയത്തിൽ കോൺഗ്രസിനെതിരെ നടത്തുന്നത് കള്ള പ്രചാരണമാണ്. പൗരത്വ നിയമത്തില്‍ നട്ടാല്‍ കുരുക്കാത്ത നുണയാണ് മുഖ്യമന്ത്രി തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നും വി ഡി സതീശൻ സൂചിപ്പിച്ചു. പൗരത്വ ഭേദഗതി വിഷയത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും പാർലമെൻ്റിന് അകത്തും പുറത്തും ഇടപെടൽ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.