കേരളം

kerala

ETV Bharat / state

'കേരളത്തിൽ അവിശ്വസനീയമായ ഫലങ്ങൾ ഉണ്ടാകും' ; സകുടുംബം വോട്ട് രേഖപ്പെടുത്തി ജി കൃഷ്‌ണകുമാർ - G KRISHNAKUMAR CASTS VOTE

കൃഷ്‌ണകുമാറും കുടുംബവും രാവിലെ 7 മണിക്ക് വോട്ട് രേഖപ്പെടുത്തി. കാഞ്ഞിരംപാറ ഗവ. എൽപി സ്‌കൂളിലെ 96-ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

NDA CANDIDATE G KRISHNAKUMAR  LOK SABHA ELECTION 2024  ELECTION  തിരുവനന്തപുരം
സകുടുംബം വോട്ട് രേഖപ്പെടുത്തി എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ

By ETV Bharat Kerala Team

Published : Apr 26, 2024, 9:58 AM IST

സകുടുംബം വോട്ട് രേഖപ്പെടുത്തി എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ

തിരുവനന്തപുരം : സകുടുംബം വോട്ട് രേഖപ്പെടുത്തി കൊല്ലം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ജി കൃഷ്‌ണകുമാർ. കൃഷ്‌ണകുമാറിന്‍റെ ഭാര്യ സിന്ധു, മക്കളായ സിനിമ താരം അഹാന കൃഷ്‌ണകുമാർ, ദിയ കൃഷ്‌ണകുമാർ, ഇഷാനി കൃഷ്‌ണകുമാർ, ഹൻസിക കൃഷ്‌ണകുമാർ എന്നിവർ രാവിലെ 7 മണിക്ക് കാഞ്ഞിരംപാറ ഗവ. എൽപി സ്‌കൂളിലെ 96 ആം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.

കേരളത്തിൽ അവിശ്വസനീയമായ ചില ഫലങ്ങൾ ഉണ്ടാകുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം കൃഷ്‌ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഭരണവിരുദ്ധ വികാരവും ഭരണ അനുകൂല വികാരവും നടക്കുകയാണ്. ഇത്തവണ ആരുടെ നേതൃത്വത്തിൽ ഏത് സർക്കാർ ആണ് കേന്ദ്രത്തിൽ വരാൻ പോകുന്നത് എന്ന് പ്രകടമാണ്.

ഇത്തവണ ശക്തമായ വോട്ടിങ് നടക്കും അതിൽ ഏറിയ പങ്കും യുവാക്കളുടേത് ആയിരിക്കുമെന്നും കൃഷ്‌ണകുമാർ പറഞ്ഞു. കൊല്ലം എൻഡിഎ സ്ഥാനാർഥി കൂടിയായ തന്‍റെ പിതാവ് വളരെ ചുരുങ്ങിയ സമയം കൊണ്ട് നന്നായി പ്രവർത്തിച്ചുവെന്ന് മകളും നടിയുമായ അഹാന കൃഷ്‌ണകുമാർ പറഞ്ഞു.

കലാശക്കൊട്ടിലും ജനങ്ങളുടെ സ്നേഹം പ്രകടമായിരുന്നു. അത് വോട്ടിൽ പ്രതിഫലിക്കും. അച്‌ഛന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടുദിവസം മാത്രമേ ഇറങ്ങാൻ പറ്റിയുള്ളൂ എന്നും അഹാന പറഞ്ഞു.

ALSO READ : 'കെപിസിസി പ്രസിഡന്‍റിന്‍റേത് ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്‍റെ സൂത്രം'; തെരഞ്ഞെടുപ്പ് ദിനത്തിലും തുറന്നടിച്ച് എംവി ജയരാജൻ

ABOUT THE AUTHOR

...view details