പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്‌കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തുന്ന ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം.
വോട്ട് ചെയ്യാന്‍ 43 പടി കയറണം: മുണ്ടു കോട്ടക്കലിലെ വോട്ടര്‍മാർക്ക് ഡോളി തന്നെ ആശ്രയം - pathanamthitta constituency - PATHANAMTHITTA CONSTITUENCY
43 ഓളം പടിക്കെട്ടുകൾ കയറി വേണം മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്ക്കുളിലെ മുന്ന് ബൂത്തുകളിൽ എത്തിച്ചേരാൻ. വോട്ട് ചെയ്യാൻ എത്തുന്ന ഭിന്ന ശേഷിക്കാർക്ക് ഇത്തവണയും ഡോളി തന്നെ ആശ്രയം.
lok sabha election 2024: differently abled people are coming to vote in Dolly
Published : Apr 26, 2024, 3:55 PM IST
4 ഡോളികളാണ് റോഡിൽ നിന്നും ഏറെ ഉയരത്തിലുള്ള ഈ സ്‌കൂളിൽ പ്രവർത്തിക്കുന്ന 3 ബൂത്തുകളിലേക്കായി ക്രമീകരിച്ചിരിക്കുന്നത്. 43 ഓളം പടിക്കെട്ടുകൾ കയറി വേണം വോട്ടർമാർക്ക് മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്ക്കുളിലെ മുന്ന് ബൂത്തുകളിൽ എത്തിച്ചേരാൻ.
Also Read:കോഴിക്കോട് തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പോളിങ് സ്‌റ്റേഷനുകളില്‍ നീണ്ട നിര