കേരളം

kerala

ETV Bharat / state

തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനം നിയമപരം; ഹൈക്കോടതി - HC ON LOCAL WARD DELIMITATION

തദ്ദേശ വാർഡ് പുനർവിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനം  LOCAL WARD DIVISION IS LEGAL BY HC  HIGH COURT NEWS  LATEST NEWS IN MALAYALAM
Kerala High Court (ETV Bharat)

By ETV Bharat Kerala Team

Published : Feb 24, 2025, 12:36 PM IST

എറണാകുളം :തദ്ദേശ സ്ഥാപന വാര്‍ഡ് പുനര്‍വിഭജനത്തിൽ സർക്കാരിന് ആശ്വാസം. ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിൻ്റെ അപ്പീൽ അനുവദിച്ചാണ് നടപടി.

എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് പുനര്‍ വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവച്ചത്. വാർഡ് പുനർവിഭജനത്തിന് സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പഞ്ചായത്തി രാജ്, മുൻസിപ്പാലിറ്റി നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട് സർക്കാർ ഇറക്കിയ വാർഡ് പുനർവിഭജന ഉത്തരവും ഡിലിമിറ്റേഷൻ കമ്മിഷന്‍റെ വിജ്ഞാപന മാർഗ നിർദേശങ്ങളും നിയമവിരുദ്ധമെന്ന് കണ്ടെത്തിയായിരുന്നു അവ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ റദ്ദാക്കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പാനൂര്‍, മുക്കം, കൊടുവള്ളി, പയ്യോളി, ശ്രീകണ്‌ഠപുരം, മട്ടന്നൂര്‍, ഫറോക്, പട്ടാമ്പി നഗരസഭകളിലെയും പടന്ന ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് പുനര്‍വിഭജനം നിയമവിരുദ്ധമെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. ഈ ഉത്തരവാണ് സർക്കാരിന്‍റെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

Also Read:'മതവിദ്വേഷ പരാമർശം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണം'; ഹൈക്കോടതി

ABOUT THE AUTHOR

...view details