കേരളം

kerala

ETV Bharat / state

ഡ്രൈവിംഗ് ലൈസൻസ് - ആർ സി ബുക്ക് അച്ചടി; കുടിശ്ശിക അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനം, ഇടിവി ഇംപാക്‌ട് - മന്ത്രിസഭായോഗം

ഡ്രൈവിംഗ് ലൈസന്‍സും ആര്‍സി ബുക്കും അച്ചടി മുടങ്ങില്ല. കുടിശിക തുക അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഇടിവി ഇംപാക്‌ട്

License RC Book  printing issue  Pending money allotted  മന്ത്രിസഭായോഗം  കുടിശ്ശിക ഉടൻ തീര്‍ക്കും
License RC Book printing issue; Pending money allotted, ETV Bharat impact

By ETV Bharat Kerala Team

Published : Feb 28, 2024, 6:20 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിന്‍റെയും ആർ സി ബുക്കിന്‍റെയും അച്ചടി മുടങ്ങിയതിന് പരിഹരമാകുന്നു. പണം അനുവദിക്കാത്തത് മൂലം അച്ചടി മുടങ്ങിയ പ്രശ്നത്തിൽ ഇടപെടാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു(License RC Book).

അച്ചടിക്കുന്ന കമ്പനികൾക്കുള്ള കുടിശ്ശിക ഉടൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കരാർ കമ്പനിയായ ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന് നല്‍കാനുള്ള 8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക. ഏഴ് കോടിയോളം രൂപ കുടിശ്ശിക ഉണ്ടായിരുന്നതിനാൽ ലൈസൻസ്, ആർ സി ബുക്ക് അച്ചടി കരാർ കമ്പനി ഡിസംബർ മാസത്തിൽ അവസാനിപ്പിച്ചത് ഇ ടി വി ഭാരതായിരുന്നു ആദ്യം വാർത്തയാക്കിയത്.

അപേക്ഷകരിൽ നിന്ന് 200 രൂപയും തപാൽ ചാർജും ഈടാക്കിയാണ് പുതിയ ലൈസൻസ്, ആർ സി അപേക്ഷകൾ ഓൺലൈൻ മുഖാന്തരം സ്വീകരിച്ച് വന്നിരുന്നത്. ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിയിരുന്ന സി ഡിറ്റിനും മോട്ടോർ വാഹന വകുപ്പ് കുടിശ്ശിക നൽകാനുണ്ടായിരുന്നതിനാൽ ഓൺലൈൻ സേവനങ്ങളും പ്രതിസന്ധിയിലിരിക്കെയാണ് വിഷയത്തിൽ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനമുണ്ടായിരിക്കുന്നത്(printing issue).

പണ്ടത്തെ ലാമിനേറ്റ് ചെയ്ത കാർഡുകൾക്ക് പകരമായി പുതിയ സ്മാർട്ട്‌ കാർഡുകൾ കഴിഞ്ഞ വർഷം ഒക്ടോബർ മുതലായിരുന്നു വിതരണം ചെയ്യാൻ ആരംഭിച്ചത്. 20 ഓളം സുരക്ഷ ക്രമീകരണങ്ങൾ ഉൾപ്പെടുത്തിയ സ്മാർട്ട്‌ കാർഡ് പ്രിന്റ് ചെയ്യാനുള്ള ചെലവും കൂടുതലാണ്. കുടിശ്ശിക കാരണം അച്ചടി നിലച്ച വാർത്ത വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ കുടിശ്ശിക ഉടൻ പുനസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തന്നെ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ തുക അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്(Pending money allotted).

Also Read: കെ എം എബ്രഹാമിന്‍റെ ക്യാബിനറ്റ് പദവി; സർക്കാരിന് അധിക ബാധ്യതയാകില്ലെന്ന് മന്ത്രി കെ രാജൻ

ABOUT THE AUTHOR

...view details