കോഴിക്കോട് : കോടഞ്ചേരി കണ്ടപ്പൻ ചാലിൽ വീണ്ടും പുലിയിറങ്ങി. ഇതിന്‍റെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു. ആനക്കാംപൊയിൽ ഹൈഡ്രോ ഇലക്ട്രിക് പവർ പദ്ധതി പ്രദേശത്താണ് പുലി വീണ്ടും ഇറങ്ങിയത്. പവർഹൗസിന്‍റെ സി.സി.ടി.വി ക്യാമറ നിരീക്ഷിച്ചപ്പോഴാണ് പുലിയുടെ വിഹാരം ശ്രദ്ധയില്‍പ്പെട്ടത് (CCTV Visuals of leopard).
ശനിയാഴ്‌ച (24-02-2023) രാത്രി 8.6നാണ് ഇത് ക്യാമറയിൽ പതിഞ്ഞത്. ആദ്യം കുറ്റിച്ചെടികൾക്കിടയിൽ പതുങ്ങിയിരുന്ന ശേഷം നടന്നുമാറുന്നതാണ് ദൃശ്യത്തിലുള്ളത്. കഴിഞ്ഞ ദിവസം പുലിയെ കണ്ട സ്ഥലത്ത് തന്നെയാണ് വീണ്ടും കാണപ്പെട്ടത്. ഈ മേഖലയിൽ പട്രോളിങ്ങും നിരീക്ഷണവും നടത്തുന്നുണ്ട്. നേരത്തെ ഒരു വലിയ പുലിയും രണ്ട് കുഞ്ഞുങ്ങളും ആണ്
ക്യാമറയിൽ പതിഞ്ഞത്.