കേരളം

kerala

ETV Bharat / state

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം ; മട്ടന്നൂര്‍ നഗരസഭയില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുത്ത് ബിജെപി - bjp udf ldf

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം, ബിജെപിക്ക് മൂന്നും യുഡിഎഫിന് രണ്ടും സീറ്റുകള്‍ നഷ്‌ടമായി. മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് ബിജെപി യുഡിഎഫിന്‍റെ സീറ്റ് പിടിച്ചെടുത്തു.

തദ്ദേശവാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലം  ഉപതെരഞ്ഞെടുപ്പ്  തിരുവനന്തപുരം  എല്‍ഡിഎഫിന് വിജയം
തദ്ദേശവാര്‍ഡ് ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ തിരുവനന്തപുരത്ത് 2 വാര്‍ഡുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്

By ETV Bharat Kerala Team

Published : Feb 23, 2024, 3:35 PM IST

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം. ആറ് സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന്‍റെ അംഗബലം ഇപ്പോൾ 10 ആയി ഉയര്‍ന്നു. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍ വാര്‍ഡില്‍ മുന്‍ കൗണ്‍സിലര്‍ നെടുമം മോഹനന്‍റെ മരണത്തിന് പിന്നാലെയായിരുന്നു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇതോടെ തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫ് അംഗ ബലം 35 ആയി ഉയര്‍ന്നിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പിന് ശേഷം 12 സീറ്റുണ്ടായിരുന്ന യുഡിഎഫിന് 2 സീറ്റും 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് 1 സീറ്റും നഷ്‌ടമായി. ബിജെപിയുടെ 3 സിറ്റിങ് സീറ്റും യുഡിഎഫിന്‍റെ 4 സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫിന്‍റെ 2 സീറ്റുകള്‍ യുഡിഎഫും 1 സീറ്റ് ബിജെപിയും പിടിച്ചെടുത്തു. മട്ടന്നൂര്‍ നഗരസഭയിലെ ടൗണ്‍ വാര്‍ഡില്‍ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് ബിജെപി യുഡിഎഫിന്‍റെ സീറ്റ് പിടിച്ചെടുത്തത്.

കഴിഞ്ഞ തവണ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ മത്സരം നടന്ന മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ ഇത്തവണ അട്ടിമറി വിജയം നേടിക്കൊണ്ട് ബിജെപി മട്ടന്നൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്നു.

കക്ഷി നില ഇങ്ങനെ ; എല്‍ഡിഎഫ് 10, യുഡിഎഫ് 10, ബിജെപി 3: തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്, പഴയമുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ അടയമണ്‍ എന്നിവടങ്ങളില്‍ എല്‍ഡിഎഫും പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍വിളയില്‍ എന്‍ഡിഎയും വിജയിച്ചു. വെള്ളാര്‍, കുന്നനാട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ കോവില്‍വിള വാര്‍ഡ് എന്‍ഡിഎ നിലനിര്‍ത്തി.

കൊല്ലം ജില്ലയിലെ ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കൂരിയോട് വാര്‍ഡ് ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ ജില്ലയിലെ വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാര്‍ തെക്ക് വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും എന്‍ഡിഎ പിടിച്ചെടുത്തു.

ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഗ്രാമപഞ്ചായത്തിലെ മൂലക്കട, നടയാര്‍ വാര്‍ഡുകള്‍ യുഡിഎഫ് നിലനിര്‍ത്തി. എറണാകുളം ജില്ലയിലെ എടവനാക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫും നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ കല്‍പ്പക നഗര്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫും പിടിച്ചെടുത്തു.

തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാര്‍ക്കുളങ്ങര വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയിലെ മുതുകാട് വാര്‍ഡും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോര്‍ത്ത് വാര്‍ഡും എല്‍ഡിഎഫ് നിലിനര്‍ത്തി.

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ചൂണ്ട, ഈസ്‌റ്റ് വില്ലൂര്‍ വാര്‍ഡുകളും മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി.

കണ്ണൂര്‍ ജില്ലയിലെ രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെന്‍ട്രല്‍ വാര്‍ഡ്, മാടായി ഗ്രാമപഞ്ചായത്തിലെ മുട്ടം ഇട്ടപ്പുറം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫും മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലെ ടൗണ്‍ വാര്‍ഡ് യുഡിഎഫില്‍ നിന്നും ബിജെപിയും പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വാശിയേറിയ മത്സരം നടന്ന മട്ടന്നൂര്‍ ടൗണ്‍ വാര്‍ഡില്‍ ഇത്തവണ അട്ടിമറി വിജയം നേടിക്കൊണ്ട് ബിജെപി മട്ടന്നൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ :

  • പനത്തുറ പി ബൈജു, വെള്ളാര്‍ വാര്‍ഡ്, തിരുവനന്തപുരം നഗരസഭ, സിപിഐ
  • ശ്രീജല ഒ, കുന്നനാട് വാര്‍ഡ്, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത്, സിപിഎം
  • രജനി കെ, കോവില്‍വിള വാര്‍ഡ്, പൂവച്ചര്‍ ഗ്രാമപഞ്ചായത്ത്, ബിജെപി
  • ആര്‍ച്ച രാജേന്ദ്രന്‍, അടയമണ്‍ വാര്‍ഡ്, പഴയകുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത്, സിപിഎം
  • പി എസ് സുനില്‍കുമാര്‍, കൂരിയോട് വാര്‍ഡ്, ചടയമംഗലം ഗ്രാമപഞ്ചായത്ത്, സിപിഐ
  • രമേഷ് എം ആര്‍, കടമ്മനിട്ട വാര്‍ഡ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത്, കോണ്‍ഗ്രസ്
  • സുഭാഷ് പറമ്പിശ്ശേരി, കിടങ്ങര ബസാര്‍ തെക്ക് വാര്‍ഡ്, വെളിയനാട് ഗ്രാമപഞ്ചായത്ത്, ബിജെപി
  • നടരാജന്‍, മൂലക്കട വാര്‍ഡ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, കോണ്‍ഗ്രസ്
  • ലക്ഷ്‌മി എ, നടയാര്‍ വാര്‍ഡ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, കോണ്‍ഗ്രസ്
  • ശാന്തി മുരളി, നേതാജി വാര്‍ഡ്, ഇടവനക്കാട് ഗ്രാമപഞ്ചായത്ത്, കോണ്‍ഗ്രസ്
  • അര്‍ച്ചന എന്‍ എസ്, കല്‍പക നഗര്‍ വാര്‍ഡ്, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്, സിപിഎം
  • വിമല്‍ (വി എം മനീഷ്), പതിയാര്‍ക്കുളങ്ങര വാര്‍ഡ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്, സിപിഎം
  • കെ ടി എ മജീദ്, നരിപ്പറമ്പ് വാര്‍ഡ് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്, മുസ്ലിം ലീഗ്
  • സി കെ അരവിന്ദാക്ഷന്‍, പൂക്കോട്ടുകാവ് നോര്‍ത്ത് വാര്‍ഡ്, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത്, സിപിഎം
  • മാര്‍ട്ടിന്‍ ആന്‍റണി, പിടാരിമേട് വാര്‍ഡ്, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത്, എല്‍ഡിഎഫ് സ്വതന്ത്രന്‍
  • നുഹ്‌മാന്‍ ശിബിലി, കാച്ചിനിക്കാട് കിഴക്ക് വാര്‍ഡ്, മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്, മുസ്ലീം ലീഗ്
  • മുഹ്‌സിന എസ് എച്ച്, മുട്ടം ഇട്ടപ്പുറം വാര്‍ഡ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, മുസ്ലീം ലീഗ്
  • മുഹമ്മദ് എം പി, പാലക്കോട് സെന്‍ട്രല്‍ വാര്‍ഡ്, രാമന്തളി ഗ്രാമപഞ്ചായത്ത്, മുസ്ലീം ലീഗ്
  • എ സി നസിയത്ത് ബീവി, മമ്മാക്കുന്ന് വാര്‍ഡ്, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്, സിപിഎം
  • ആരോഗ്യസ്വാമി, മുതുകാട് വാര്‍ഡ്, ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റി, സിപിഎം
  • നഷ്‌വ കെ, ചൂണ്ട വാര്‍ഡ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റി, മുസ്ലീം ലീഗ്
  • ഷഹാന ഷെറിന്‍, ഈസ്‌റ്റ് വില്ലൂര്‍ വാര്‍ഡ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റി, മുസ്ലീം ലീഗ്
  • എ മധുസൂദനന്‍, ടൗണ്‍ വാര്‍ഡ്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, ബിജെപി

ALSO READ : തദ്ദേശ ഉപതെരഞ്ഞെടുപ്പ്, കരുത്തുകാട്ടി യുഡിഎഫ്; എല്‍ഡിഎഫിന്‍റെ 7 സീറ്റുകള്‍ തെറിച്ചു, ബിജെപിക്ക് വന്‍ തിരിച്ചടി

ABOUT THE AUTHOR

...view details