കോഴിക്കോട്: വിവാഹമോചന കേസുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ തലശ്ശേരി ബാറിലെ രണ്ട് അഭിഭാഷകര്‍ അറസ്റ്റില്‍. അഭിഭാഷകരായ എംജെ ജോണ്‍സണ്‍, കെകെ ഫിലിപ്പ് എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. വിവാഹ മോചന കേസുമായി എത്തിയ കോഴിക്കോട് സ്വദേശിനിയെ ഓഫിസിലും വീട്ടിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
യുവതിയുടെ പരാതിയില്‍ തലശ്ശേരി പൊലീസ് കേസെടുത്തെങ്കിലും പ്രതികള്‍ ഹാജരായിരുന്നില്ല. പിന്നാലെ ഹൈക്കോടതിയില്‍ നിന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടുകയും ചെയ്‌തു. എന്നാല്‍ പരാതിക്കാരി നല്‍കിയ അപ്പീലില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കി.