തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് മഴ ഭീഷണിയില്ല. ബംഗാൾ ഉൾക്കടലിൽ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചതോടെയാണ് കേരളത്തിലും മഴ ഭീഷണി ഒഴിഞ്ഞത്. എന്നാൽ നാളെയും മറ്റന്നാളും കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതിതീവ്ര ന്യുനമർദ്ദം ഇന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയും. തുടർന്ന് ശനിയാഴ്‌ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ തീവ്ര ന്യുനമർദ്ദമായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാളെ (30-11-2024) തൃശൂർ, മലപ്പുറം ജില്ലകളിലും ഞായറാഴ്‌ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും ഞായറാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.