ഇടുക്കി :കനത്ത മഴയില്‍ കുരിശുപാറ ടൗണില്‍ മണ്ണിടിഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് പിന്‍ഭാഗത്തേക്ക് സമീപത്തുണ്ടായിരുന്ന വലിയ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്‌ച (ജൂലൈ 17) ഉച്ചയോടെയാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം സംഭവിച്ചു.
ഈ കെട്ടിടത്തില്‍ സ്ഥാപനം നടത്തി വന്നിരുന്ന കുരിശുപാറ സ്വദേശിനിയായ ലീലാമ്മയ്‌ക്ക് ചെറിയ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. വലിയ ശബ്‌ദത്തോടെയായിരുന്നു മണ്‍തിട്ട നിലം പതിച്ചത്. ശബ്‌ദം കേട്ട് ആളുകള്‍ ഓടി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി.