കേരളം

kerala

ETV Bharat / state

ഉടുമ്പൻചോലയിൽ വ്യാപക ഭൂമി കയ്യേറ്റം; റവന്യൂ ഭൂമി കയ്യടക്കി സ്വകാര്യ വ്യക്തിയുടെ സ്വിമ്മിങ് പൂൾ നിർമാണം - LAND ENCROACHMENT IN UDUMBANCHOLA

റവന്യൂ ഭൂമി കയ്യേറിക്കൊണ്ട് സ്വകാര്യ വ്യക്തിയുടെ സ്വിമ്മിങ് പൂൾ നിർമാണം. സംഭവം ഉടുമ്പൻചോല താലൂക്കിലെ മുള്ളൻതണ്ടിലെ റവന്യൂ മലനിരകളിൽ.

ഭൂമി കയ്യേറ്റം  SWIMMING POOL IN REVENUE LAND  IDUKKI LAND ENCROACHMENT  ഉടുമ്പൻചോല താലൂക്ക് ഭൂമി കയ്യേറ്റം
Land Encroachment in Udumbanchola (ETV Bharat)

By ETV Bharat Kerala Team

Published : Jul 28, 2024, 10:30 PM IST

ഉടുമ്പൻചോല താലൂക്കിൽ വ്യാപക ഭൂമി കയ്യേറ്റം (ETV Bharat)

ഇടുക്കി :ഉടുമ്പൻചോല താലൂക്കിൽ വ്യാപക ഭൂമി കയ്യേറ്റം. രാജകുമാരി വില്ലേജിൽ മുള്ളൻതണ്ടിലെ റവന്യൂ മലനിരകളിലാണ് കയ്യേറ്റം നടന്നിരിക്കുന്നത്. നിലവിൽ മലയുടെ നടുവിൽ സ്വിമ്മിങ് പൂൾ നിർമാണം പുരോഗമിക്കുകയാണ്. 2006ൽ ടൂറിസം വികസനത്തിനായി ഹെലിപാഡ് നിർമാണത്തിനായി സർക്കാർ കണ്ടെത്തിയ സ്ഥലത്താണ് സ്വകാര്യ വ്യക്തിയുടെ കയ്യേറ്റം.

സ്വകാര്യ വ്യക്തി മലമുകൾ കയ്യടക്കി നിർമാണം നടത്തി വിനോദ സഞ്ചാരികളെ എത്തിക്കുകയാണ്. മലമുകളിൽ പത്തിലധികം ചെറിയ കോട്ടേജുകളും രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നിർമിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥ അന്വേഷണം പ്രതിരോധിക്കാൻ
മലമുകളിലേയ്ക്കുള്ള വഴികളിൽ മരങ്ങൾ കടപുഴക്കി വീഴ്ത്തിയതായും റോഡിൽ കിടങ്ങുകൾ നിർമിച്ചതായും പ്രദേശവാസികൾ പറയുന്നു.

മുൻപ് ഭൂമി കയ്യേറിയതിനെപ്പറ്റി ആക്ഷേപം ഉയർന്നപ്പോൾ മലയുടെ സമീപത്തെ പട്ടയ ഭൂമിയുടെ രേഖകൾ സമർപ്പിച്ച് ഉദ്യോഗസ്ഥ അന്വേഷണത്തിൽ നിന്നും കയ്യേറ്റക്കാരൻ തടിതപ്പിയതായും ആക്ഷേപമുണ്ട്. റീ സർവേ പൂർത്തിയായ രാജകുമാരി വില്ലേജിൽ മുള്ളന്‍തണ്ടിലെ കയ്യേറ്റം ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നതിലും ദുരൂഹത ഉയരുകയാണ്.

Also Read: മൂന്നാർ ഭൂമികൈയ്യേറ്റം; ഭൂസംരക്ഷണ സേന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കളക്‌ടറുടെ ഉത്തരവ്, സ്റ്റേ ചെയ്‌ത് ഹൈക്കോടതി

ABOUT THE AUTHOR

...view details