കേരളം

kerala

ETV Bharat / state

വേദനയായി കുവൈറ്റ്; സംസ്ഥാനത്ത് ആഘോഷങ്ങളില്ല, ലോക കേരള സഭ ഉദ്ഘാടന സമ്മേളനവും സെമിനാറും ഒഴിവാക്കി - LOKA KERALA SABHA PROGRAM CANCELLED - LOKA KERALA SABHA PROGRAM CANCELLED

കുവൈറ്റ് തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ പരിപാടികള്‍ ഒഴിവാക്കി. സഭയുടെ ആഘോഷ പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ലോക കേരള സഭ  ഉദ്ഘാടന സമ്മേളനം ഒഴിവാക്കി  LOKA KERALA SABHA  KUWAIT FIRE ACCIDENT
മുഖ്യമന്ത്രി (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 9:45 AM IST

Updated : Jun 13, 2024, 12:22 PM IST

തിരുവനന്തപുരം :കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടനവും ആഘോഷ പരിപാടികളും ഒഴിവാക്കി. എന്നാല്‍ നാളെയും മറ്റന്നാളുമുള്ള സമ്മേളന പരിപാടികളില്‍ മാറ്റമില്ല.

നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു ലോക കേരള സഭയുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന സമ്മേളനത്തിനുള്ള ക്ഷണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിരസിച്ചിരുന്നു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ആഘോഷ പരിപാടികള്‍ മാറ്റിവയ്ക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ പുലര്‍ച്ചെയായിരുന്നു കുവൈറ്റ് മംഗഫയിലെ തൊഴിലാളി ക്യാമ്പില്‍ തീപിടുത്തമുണ്ടായത്. ഇതുവരെ മരണപ്പെട്ടവരില്‍ 40 ല്‍ അധികം പേര്‍ ഇന്ത്യക്കാരാണെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതില്‍ 24 മലയാളികളാണ് ഉള്ളത്.

Also Read:കുവൈറ്റിലെ തീപിടിത്തം: മരിച്ചവരില്‍ 40 ഇന്ത്യക്കാർ, 13 പേർ മലയാളികള്‍; 50ലധികം പേര്‍ക്ക് പരിക്ക് - OVER 40 INDIANS DIED IN KUWAIT FIRE

Last Updated : Jun 13, 2024, 12:22 PM IST

ABOUT THE AUTHOR

...view details