കേരളം

kerala

ETV Bharat / state

ചതുപ്പ് നിലത്ത് കുഴിയുണ്ടാക്കി ഒളിച്ചിരുന്നു; കസ്‌റ്റഡിയില്‍ നിന്ന് രക്ഷപെട്ട കുറുവാ സംഘാംഗം പിടിയില്‍ - KURUVA GANG MEMBERS ARRESTED

സന്തോഷിന്‍റെ അമ്മയും ഭാര്യയും ചേര്‍ന്ന് പൊലീസിനെ തടഞ്ഞ് രക്ഷപ്പെടാൻ അവസരം ഒരുക്കുകയായിരുന്നു.

KURUVA GANG ARREST IN KERALA  ERANAKULAM MANNANCHERY POLICE  കുറുവാ സംഘം എറണാകുളത്ത് പിടിയില്‍  കുറുവാ സംഘം മോഷണം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Nov 17, 2024, 10:00 AM IST

എറണാകുളം: പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് രക്ഷപെട്ട കുറുവാ സംഘാംഗം പൊലീസിന്‍റെ പിടിയിലായി. സന്തോഷ്‌ ശെൽവമാണ് മണ്ണഞ്ചേരി പൊലീസിന്‍റെ പിടിയിലായത്.

കുറുവാ സംഘത്തിലെ അംഗങ്ങളായ സന്തോഷ്‌ ശെൽവം, മണികണ്‌ഠൻ എന്നിവര്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ പിടിയിലായിരുന്നു. കുണ്ടന്നൂർ തേവര പാലത്തിന് താഴെ നിന്ന്‌ പിടികൂടിയ പ്രതികളെ ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ സന്തോഷ് രക്ഷപ്പെടുകയായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സന്തോഷിന്‍റെ കൂടെയുണ്ടായിരുന്ന അമ്മയും ഭാര്യയും ഉൾപ്പടെയുള്ള സ്ത്രീകൾ പൊലീസിനെ തടഞ്ഞ് രക്ഷപ്പെടാൻ അവസരമൊരുക്കുകയായിരുന്നു. വനിതാ പൊലീസ് ഇല്ലാത്തതിനാല്‍ ഇവരെ തടയാനോ പിടിച്ച് മാറ്റാനോ പൊലീസിന് കഴിഞ്ഞില്ല.

ഇതോടെയാണ് പ്രതി സന്തോഷ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്. മൂന്ന് മണിക്കൂർ നീണ്ട പരിശോധനയിലാണ് പ്രതി പിടിയിലായത്.

കുണ്ടന്നൂർ പാലത്തിന് സമീപം ഒരു സംഘം താമസിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ട സന്തോഷിനായി പൊലീസിനൊപ്പം അഗ്നി രക്ഷാസേനയും സ്‌കൂബ സംഘവും സഹായത്തിനെത്തിയിരുന്നു. കുണ്ടന്നൂർ പാലത്തിന് സമീപത്തെ പൊന്തക്കാട്ടിൽ നിന്നാണ്‌ സന്തോഷിനെ പിടികൂടിയത്‌. പാലത്തിനടിയിൽ ചതുപ്പ് നിറഞ്ഞ ഭാഗത്ത് കുഴികുഴിച്ചാണ്‌ പ്രതി ഒളിച്ചിരുന്നത്. അതേസമയം പ്രതികളെ ചോദ്യം ചെയ്യലിനായി ആലപ്പുഴയിലേക്ക്‌ കൊണ്ടുപോയി.

Also Read:കുറുവ സംഘം വീണ്ടും ഭയം വിതയ്‌ക്കുന്നു; ആലപ്പുഴയില്‍ വീട്ടമ്മയുടെ മാല കവര്‍ന്നു, മൂന്ന് വീടുകളില്‍ മോഷണശ്രമം

ABOUT THE AUTHOR

...view details