കേരളം

kerala

ETV Bharat / state

കുറുമാത്തൂര്‍ സ്‌കൂള്‍ ബസ് അപകടം: ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് - KURUMATHUR SCHOOL BUS ACCIDENT

ഡ്രൈവർ ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്ന് എംവിഐ ഉദ്യോഗസ്ഥന്‍

MOTOR VEHICLES DEPARTMENT  SCHOOL BUS ACCIDENT  KURUMATHUR KANNUR ACCIDENT  സ്‌കൂള്‍ ബസ് അപകടം
അപകടത്തിന്‍റെ ചിത്രം (ETV Bharat)

By ETV Bharat Kerala Team

Published : Jan 2, 2025, 9:16 AM IST

കണ്ണൂർ:കുറുമാത്തൂരിൽ ഇന്നലെ നടന്ന അപകടത്തിൽ ഡ്രൈവറുടെ വെളിപ്പെടുത്തൽ തള്ളി എംവിഡിയുടെ പുതിയ റിപ്പോർട്ട്‌. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രഥമിക നിഗമനം.

ഫോൺ ഉപയോഗിച്ചതിനാൽ ശ്രദ്ധ പാളിയതാകാൻ സാധ്യതയുണ്ടെന്നും എംവിഐ ഉദ്യോഗസ്ഥന്‍ റിയാസ് മാധ്യമങ്ങളോട് പറഞ്ഞു. അശാസ്‌ത്രീയമായി നിർമിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. അപകടത്തിൽ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപകടത്തിൻ്റെ കാരണം വെളിപ്പെടുത്തിയത്. പതുക്കെയായിരുന്നു ഇറക്കം ഇറങ്ങിയിരുന്നത് എന്നും ഇറക്കത്തിലെ വളവിൽ വെച്ചാണ് പെട്ടെന്ന് ബ്രേക്ക് പോയത് എന്നുമാണ് ഡ്രൈവർ നിസാമുദ്ദീൻ പറഞ്ഞത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്‌ടമായി. പിന്നെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. മുന്നിൽ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസിൽ നിന്ന് തെറിച്ച് വീണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും ഡ്രൈവര്‍ പറഞ്ഞിരുന്നു.

അപകടത്തിൽ മരിച്ച അഞ്ചാം ക്ലാസ് വിദ്യാർഥിനി നേദ്യയുടെ സംസ്‌കാരം ഇന്ന് നടക്കും. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂർ ചിന്മയ യുപി സ്‌കൂളിൽ പൊതുദർശനമുണ്ടാകും. അപകടത്തിൽ പരിക്കേറ്റ പതിനെട്ട് കുട്ടികളിൽ ഭൂരിഭാഗം പേരും ആശുപത്രി വിട്ടു. ഡ്രൈവർ നിസാമും ആയ സുലോചനയും തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More: കലൂര്‍ അപകടം: 'കുട്ടികളില്‍ നിന്ന് സാരിക്ക് 1,600 രൂപ വാങ്ങിയിട്ടില്ല'; നടക്കുന്നത് കുപ്രചാരണങ്ങളെന്ന് മൃദംഗ വിഷൻ പ്രൊപ്രൈറ്റർ

ABOUT THE AUTHOR

...view details