കണ്ണൂർ:കുഞ്ഞിമംഗലം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റ് ഈ അവധിക്കാലത്തും തിരക്കിലാണ്. സഹപാഠിക്ക് വീട് വച്ചുനൽകാൻ പ്രതിജ്ഞാബദ്ധരായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കുട്ടികൾ. സ്‌നേഹ ഭവന നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ എൻഎസ്എസ് വളണ്ടിയർമാർ കണ്ടെെത്തിയ വഴിയാകട്ടെ ഡിഷ് വാഷ് നിർമാണവും.
സ്‌കൂളിൽ വച്ച് തന്നെ ഡിഷ് വാഷ് നിർമിച്ച് വീട് വീടാന്തരം കയറിയിറങ്ങി വിൽപ്പന നടത്തുകയാണ് ഇവർ. ഏകദേശം 8 ലക്ഷത്തോളം രൂപയാണ് ഭവന നിർമ്മാണത്തിന് ആവശ്യം. ഇതിനോടകം ഏതാണ്ട് ആയിരത്തോളം ഡിഷ് വാഷ് ബോട്ടിലുകൾ കുട്ടികൾ വിപണനം നടത്തികഴിഞ്ഞു. തറക്കല്ലിടീല്‍ കർമം നിർവഹിച്ച് പണിയും ആരംഭിച്ചു.