കോട്ടയം: ജന്മദൗത്യം നഷ്‌ടപ്പെട്ട പാർട്ടിയാണ് കേരളാ കോൺഗ്രസെന്ന് ബിജെപി ദേശിയ നിർവ്വാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. പാലാ ടൗൺ ഹാളിൽ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുതാര്യ പ്രവർത്തനങ്ങളാണ് എൻഡിഎ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
400 ൽ പരം സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിൽ വരും എന്ന് ഉറപ്പുണ്ടെന്നും, എല്ലാ വിഭാഗത്തിൽ ഉള്ള ആളുകളെയും ഒരു പോലെ കാണാൻ കഴിയുന്ന ഒരേ ഒരു സർക്കാർ ആണ് നരേന്ദ്രമോദി സർക്കാർ എന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിൽ വന്നാൽ കേരളത്തിലെ ഏറ്റവും വികസിതമായ ജില്ലയായി കോട്ടയത്തെ മാറ്റുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.