കേരളം

kerala

ETV Bharat / state

വേനൽ കുളിർപ്പിക്കാൻ കുടുംബശ്രീയുടെ തണ്ണിമത്തൻ കൃഷി; വിത്തിറക്കിയത് ഒരേക്കറിൽ - KUDUMBASHREES WATERMELONCULTIVATION

കൃഷിക്ക് തുടക്കം കുറിച്ചത് പഞ്ചായത്തിന്‍റെയും കുടുംബശ്രീ ജില്ലാ മിഷന്‍റെയും നേതൃത്വത്തിൽ..

തണ്ണിമത്തൻ കൃഷിക്ക് തുടക്കം  WATERMELON CULTIVATION BEGINS  WATERMELON CULTIVATION IN KOTTAYAM  LATEST NEWS IN MALAYALAM
Kudumbashrees Watermelon Cultivation (ETV Bharat)

By ETV Bharat Kerala Team

Published : Jan 27, 2025, 4:25 PM IST

കോട്ടയം:വേനൽ മുമ്പിൽ കണ്ട് തണ്ണീർമത്തൻ കൃഷിക്ക് തുടക്കം കുറിച്ച് കുടുംബശ്രീ. പുതുപ്പള്ളി പഞ്ചായത്തിലെ ആക്കാൻകുന്നിലെ കുടുംബശ്രീ യൂണിറ്റിന്‍റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. ഗ്രാമപഞ്ചായത്തിന്‍റെയും കുടുംബശ്രീ ജില്ലാ മിഷന്‍റെയും നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്.

കണിയാമ്പറമ്പിൽ ഷെറി ചാണ്ടിയുടെ ഒരേക്കർ കൃഷിയിടത്തിലാണ് കുടുംബശ്രീ അംഗങ്ങൾ തണ്ണിമത്തന്‍റെ വിത്തിറക്കിയത്. ഒരേക്കറിൽ 450 ഓളം തൈകളാണ് നട്ടത്. പലിശരഹിത കൈവായ്‌പയായി 25,000 രൂപയാണ് കൃഷിക്കായി ജില്ല മിഷൻ നൽകുന്നത്. തണ്ണിമത്തന്‍റെ തൈകൾ നട്ടു കഴിഞ്ഞാൽ 75 ദിവസം ആകുമ്പോഴേക്കും വിളവെടുക്കാൻ കഴിയും എന്നാണ് കൃഷിക്കാർ പറയുന്നത്.

തണ്ണിമത്തൻ കൃഷിക്ക് തുടക്കം കുറിച്ച് കുടുംബശ്രീ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നാളിതുവരെ ചൂടുകാലമാകുമ്പോൾ അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന തണ്ണിമത്തനാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ നാം തന്നെ കൃഷി ചെയ്യുന്നതിലൂടെ വിഷരഹിത പച്ചക്കറി പോലെ ഗുണനിലവാരമുള്ള നാടൻ തണ്ണിമത്തങ്ങ നമുക്ക് ലഭിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്‌ത പഞ്ചായത്ത് പ്രസിഡന്‍റ് പൊന്നമ്മ ചന്ദ്രൻ പറഞ്ഞു.

കുടുംബശ്രീ, സിഡിഎസ് അംഗങ്ങൾ, കോഡിനേറ്റർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കൃഷി ഓഫിസ് ഉദ്യോഗസ്ഥർ, വാർഡിലെ മികച്ച കർഷകനായ രാജപ്പൻ പ്ലാൻതോട്ടത്തിൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Also Read:വേനൽക്കാലം മധുരതരമാക്കാന്‍ കുടുംബശ്രീ; 80 ഏക്കറിൽ തണ്ണിമത്തൻ കൃഷിക്ക് തുടക്കം

ABOUT THE AUTHOR

...view details